വണ്ണം കുറയ്ക്കാം ഓട്സ് കൊഴുക്കട്ട

banner

ആവശ്യമായ ചേരുവകള്‍

ഓട്‌സ്- 1 കപ്പ്
വെള്ളം- കാല്‍ കപ്പ്
തേങ്ങ ചിരകിയത്- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
കായം- കാല്‍ ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
ഉഴുന്നു പരിപ്പ്- 1 ടീസ്പൂണ്‍
കറിവേപ്പില- 1 തണ്ട്
പച്ചമുളക് അരിഞ്ഞത്- 3 എണ്ണം

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള പാത്രം ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. കായപ്പൊടി, ഉഴുന്നു പരിപ്പ്, കറിവേപ്പില, പച്ചമുളക് എന്നിവയും ചേര്‍ത്ത് വഴറ്റാം. ഇതിലേക്കു വെള്ളവും ഉപ്പും ചേര്‍ത്തു നന്നായി തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ ഓട്‌സ് ചേര്‍ത്ത് നന്നായി ഇളക്കണം. തീ കുറച്ച ശേഷം തേങ്ങാ ചിരകിയതും ചേര്‍ത്ത് ഇളക്കുക. കട്ടി കൂടുതലാണെങ്കില്‍ അല്‍പം കൂടി വെള്ളമൊഴിക്കാം. ഒരു മിനിറ്റിനു ശേഷം ഓട്‌സ് ഒട്ടുന്ന പരുവമാകും. അപ്പോള്‍ തീയണയ്ക്കണം. ഈ കൂട്ട് തണുക്കാനനുവദിക്കുക. അതിനുശേഷം കൈയില്‍ നെയ്യ് തടവി കൊഴുക്കട്ടയ്ക്കുള്ള ചെറിയ ഉരുളകളാക്കി വയ്ക്കുക. ഇഡലി പാത്രത്തില്‍ ഈ ഉരുളകള്‍ നിരത്തി 4-5 മിനിറ്റ് ആവിയില്‍ വേവിച്ച ശേഷം ചൂടോടെ വിളമ്പാം.

Related posts

ചീസ്‌ ഗോപി

admin

വെജിറ്റബിള്‍ ഇഡ്‌ഡലി

admin

നാലു മണി ചായക്കൊപ്പം പഴം നിറച്ചത്

admin

Leave a Comment