ഹിറ്റ്ലറായി ഇന്ദ്രൻസ്: കൗതുകമുണർത്തി ഒരു ‘ബാര്‍ബറിന്റെ കഥ’ പോസ്റ്റർ

banner

ലോകത്തെ ഒന്നടങ്കം വിറപ്പിച്ച സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ്. ‘ഒരു ബാര്‍ബറിന്റെ കഥ’ എന്ന ഹൃസ്വചിത്രത്തിലൂടെയാണ് താരം ഹിറ്റ്ലറാകുന്നത്. ഹിറ്റ്ലറിന്റെ ലുക്കിൽ നിൽക്കുന്ന ഇന്ദ്രൻസാണ് പോസ്റ്ററിലുള്ളത്. ഒരു ഏകാധിപതി എത്തുന്നു എന്ന ക്യാപ്ഷനോടെ ഇന്ദ്രന്‍സ് തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/photo.php?fbid=344492967047481&set=a.205238237639622&type=3

ഹിറ്റ്ലറുടെ ഹെയര്‍സ്‌റ്റൈലും മീശയുമായി നടന്‍ നാസി സല്യൂട്ട് ചെയ്യുന്ന ചിത്രമാണ് ‘ഒരു ബാര്‍ബറിന്റെ കഥ’യുടെ പോസ്റ്റര്‍. ഷനോജ് ആർ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിര്‍മ്മാണ സംരംഭമാണ്. ഷനോജ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന് ഈണമൊരുക്കുന്നത് ബിജിബാല്‍ ആണ്. രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related posts

അയ്യപ്പനും കോശിയും ഇനി ഹിന്ദിയും ,തമിഴും , തെലുങ്കും സംസാരിക്കും….

admin

മിനിസ്‌ക്രീനിലെ സുഗ്രീവനെയും ബാലിയെയും അനശ്വരനാക്കിയ ശ്യാം സുന്ദർ കലാനി ഓർമ്മയായി

admin

ഐശ്വര്യ റായ് പോലും മൂക്കത്തു വിരൽവയ്ക്കും ഈ ഡ്യൂപ്പിനെ കണ്ടാൽ !

admin

Leave a Comment