ഒരു മുറം പച്ചക്കറിയുമായി ഓണത്തിന് ഒരുങ്ങാൻ.

banner

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന കൃഷി വകുപ്പിന്റെ പദ്ധതിക്ക്‌ തുടക്കമായി .കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി പച്ചക്കറി ഉത്പാദന രംഗത്ത് വലിയ മുന്നേറ്റമാണുണ്ടായിട്ടുണ്ട്.പച്ചക്കറി ഉത്പാദന രംഗത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ശക്തി പകര്‍ന്ന ഒരു വികസന പദ്ധതിയാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന പദ്ധതി.ഓണത്തിന് വിഷരഹിത പച്ചക്കറി വീട്ടുവളപ്പില്‍ നിന്ന് തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിത്തുകള്‍, തൈകള്‍,തൈകള്‍ നട്ടുപിടിപ്പിച്ച ഗ്രോബാഗുകള്‍ എന്നിവ കൃഷിവകുപ്പിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. കുറഞ്ഞത് അഞ്ച് ഇനം പച്ചക്കറിയെങ്കിലും വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഓരോ പ്രദേശത്തും ഓരോ വീടുകളിലും പ്രാദേശികമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വിഷരഹിതമായിട്ടുള്ള പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളും ഇതിന്റെ ഭാഗമായി സ്വീകരിച്ചു. ഓരോ കുടുംബങ്ങളും അവരവര്‍ക്കാവശ്യമായിട്ടുള്ള പോഷകസമൃദ്ധമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം

Related posts

തിരുവാതിര ഞാറ്റുവേലയും കുരുമുളകും തമ്മിൽ എന്താ ബന്ധം ?……എന്നാൽ ബന്ധമുണ്ട് !

admin

പാട്ട ഭൂമിയിൽ കൃഷി ചെയ്ത് നേട്ടം കൊയ്യുന്ന ഓണാട്ടുകരക്കാരൻ

admin

ഇനി നവരാത്രികാലം….

admin

Leave a Comment