വെല്ലൂർ ലഹള: ചരിത്രം മറന്ന ആദ്യത്തെ പ്രക്ഷോഭം….

banner

ബ്രിട്ടീഷുകാര്‍ക്കെതതിരെ നടന്ന ആദ്യ സൈനിക കലാപം അരങ്ങേറിയത് 1806 ജൂലൈ 10 ന് വെല്ലൂരിലായിരുന്നു. വെല്ലൂര്‍ കോട്ടയിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെയും 69-ാം റെജിമെന്‍റിലെ പട്ടാളക്കാരെയും വധിച്ചുകൊണ്ട്, അര്‍ദ്ധരാത്രിയിലായിരുന്നു കലാപം ആരംഭിച്ചത്.ബ്രിട്ടീഷ് പട്ടാളത്തിൽ അംഗങ്ങളായ ഇന്ത്യക്കാർ ആചാരപരമായ മതചിഹ്നങ്ങൾ നെറ്റിയിൽ രേഖപ്പെടുത്താനോ താടി വളർത്താനോ പാടില്ലെന്ന നിർദേശമുണ്ടായി. തലപ്പാവുകൾ ഒഴിവാക്കാനും സൈനികമായ ചിട്ടകൾ ശക്തമായി പാലിക്കാനും ബ്രിട്ടീഷ് മേലുദ്യോഗസ്ഥർ ശ്രമമാരംഭിച്ചതോടെ നിർബന്ധിത മതപരിവർത്തനത്തിനുള്ള ഹീനശ്രമമായി ഇന്ത്യൻ പട്ടാക്കാർ അതിനെ കണ്ടു.ഈ നിയമങ്ങൾക്കെതിരെ പ്രധിഷേധമുയർത്തിയ സൈനികരെ ബ്രിട്ടീഷ്കാർ മദ്രാസിലെ സെൻറ് ജോർജ് കോട്ടയിലെത്തിച്ച് സൈനിക നടപടികൾക്ക് വിധേയമാക്കുകയും ഹിന്ദു, മുസ്ലിം വിഭാഗത്തിൽപ്പെട്ട 2 ഹവിൽദാർമാരെ 900 ചാട്ടയടിക്ക് വിധേയരാക്കി ഉദ്യോഗത്തിൽ നിന്ന് പുറത്താക്കുകയും, മറ്റുള്ളവരെ മർദ്ധിച്ച് അവശരാക്കി നിർബന്ധപൂർവ്വം മാപ്പ് അപേക്ഷിപ്പിക്കുകയും ചെയ്തു. ഈ നടപടികൾ ഇന്ത്യൻ സൈനികർക്കിടയിൽ ബ്രിട്ടീഷ്കാരോടുള്ള വിരോധം മൂർച്ഛിക്കുവാനുള്ള കാരണമായി തീർന്നു.1806 ജൂലായ് 10ന് അർധരാത്രിയിൽ നാലുകമ്പനി ബ്രിട്ടീഷ് പട്ടാളക്കാരും മൂന്നു കമ്പനി ഇന്ത്യൻ പട്ടാളക്കാരും ഉൾപ്പെടുന്ന 69-ാം റെജിമെൻറിലെ ഇന്ത്യൻ പട്ടാളക്കാർ വെല്ലൂർ കോട്ടയിലെ തങ്ങളുടെ മേധാവികളെ ആക്രമിച്ചു.കലാപകാരികളായ 350-ഓളം ഇന്ത്യൻ പട്ടക്കാളക്കാർ കൊല്ലപ്പെട്ടു. ഏകദേശം അത്രത്തോളം പട്ടാളക്കാർക്കു ഗുരുതരമായി പരിക്കേറ്റു.അങ്ങനെ ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം വെല്ലൂർ ലഹള അടിച്ചമർത്തി.

Related posts

ഊരിപ്പിടിച്ച വാർത്തകൾ | Ooripidicha Varthakal | Episode 4

admin

ഡയപ്പര്‍ ഉപയോഗം കരുതലോടെ

admin

ഇതാണ് ശബരിമല…. ഭാഗം 5

Sanoj Nair

Leave a Comment