ഇനി നവരാത്രികാലം….

banner

രാജ്യത്തൊട്ടാകെ നവരാത്രി ആഘോഷങ്ങളുടെ കാലം. കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതൽ ഒൻപതു ദിവസമാണ് ആഘോഷം. മഹിഷാസുരനെ നിഗ്രഹിക്കാൻ പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകൾ ചേർന്നു ദുർഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർ ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളിൽ പ്രധാനം.

നവരാത്രിയിൽ ആദ്യ മൂന്നു ദിവസം പാർവതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത് കേരളത്തിൽ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. അഷ്ടമി നാളിൽ എല്ലാവരും പണിയായുധങ്ങൾ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി ദിവസം മുഴുവൻ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ശ്രീരാമൻ രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനമാണെന്നും ഐതിഹ്യമുണ്ട്. ദുർഗാദേവിക്കു വേണ്ടി നടത്തപ്പെടുന്നതാണു നവരാത്രിപൂജ.

ശരത്കാലത്തിലും വസന്തകാലത്തിലുമാണു വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത്. കാലദംഷ്ട്രകൾ എന്നാണ് ഈ രണ്ടു കാലവും അറിയപ്പെടുന്നത്. മേടം തുലാം എന്നീ മാസങ്ങളിൽ ഈ വ്രതം അനുഷ്ഠിക്കപ്പെടണമെന്നാണ് വിധി. ത്രൈലോകങ്ങൾ കീഴടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരൻ. സ്വർഗത്തിൽ നിന്ന് ഇന്ദ്രനെയും ദേവകളെയും മഹിഷാസുരൻ ആട്ടിപ്പായിച്ചു. ത്രിമൂർ ത്തികളായ ബ്രഹ്മാവിഷ്ണു പരമേശ്വരൻമാരുടെ നിർദേശപ്രകാരം ദേവകളുടെ എല്ലാം തേജസ് ഒന്നായി ചേർന്ന് രൂപമെടുത്തതാണ് ദുർഗാദേവി.

വിവിധ രൂപങ്ങളിലായി സ്ഥിതി ചെയ്തിരുന്ന ശക്തികളെല്ലാം സമാഹരിച്ച് രംഗപ്രവേശം ചെയ്ത അതിസുന്ദരിയായിരുന്നു ദേവി. ദേവി ദേവലോകത്തെത്തി മഹിഷാസുരനെ വെല്ലുവിളിച്ചു. ദേവിയെ കണ്ട മാത്രയിൽ തന്നെ മഹിഷാസുരൻ ദേവിയിൽ അനുരക്തനായി. എന്നാൽ തന്നെ പരാജയപ്പെടുത്താൻ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ദേവി അരുളിച്ചെയ്തു. ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവിൽ മഹിഷാസുരൻ തന്നെ നേരിട്ടെത്തി. വിഷ്ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്ഠം ഛേദിച്ചു. ദേവകൾ അത്യധികം ആനന്ദിച്ചു. ദുർഗാദേവി മഹിഷാസുരനെകൊന്നു വിജയം വരിച്ചതാണു വിജയദശമി എന്ന് സങ്കൽപിക്കപ്പെടുന്നു. ദുർഗ മഹിഷാസുരനെ ജയിച്ചെന്ന കഥ വിദ്യയുടെ ആവിർഭാവത്തോടെ അജ്ഞാനാന്ധകാരം നശിച്ചു എന്നതിന്റെ സൂചനയായി കണക്കാക്കാം അതിനാൽ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസ സംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദർഭമായി ഇതിനെ പരിഗണിക്കുന്നു. ദുർഗയുടെ തന്നെ രൂപാന്തരസങ്കൽപമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരൻ തന്റെ ഗ്രന്ഥങ്ങളെയും തുലികയെയും സംഗീതജ്ഞർ സംഗീതോപകരണങ്ങളളെയും ദേവിയുടെ പാദത്തിൽ സമർപ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂർ ത്തത്തിൽ പ്രാർഥനാപൂർവം അവ തിരികെ എടുക്കുന്നു

Related posts

വൃക്ഷങ്ങളുടെ സ്ഥാനവും വീടിന്റെ ഐശ്വര്യവും.

admin

ഭഗത് സിംഗ് ,രാജ്‌ഗുരു ,സുഖ്‌ദേവ് ;കാലം ഒരിക്കലും മറക്കാത്ത നാമധേയങ്ങൾ ….

admin

കോവിഡ്കാല അതിജീവന ചിന്തകൾ! മാക്കുട്ടയും – ” ഡ്രൈഡേ വീക്കും”

admin

Leave a Comment