ഐതിഹ്യകഥകളുടെ പെരുന്തച്ചൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെചരമദിനം ഇന്ന് ..

banner

ഐതിഹ്യകഥകളുടെ ലോകം കൈരളിക്കു സമ്മാനിച്ച കൊട്ടാരത്തിൽ ശങ്കുണ്ണി അന്തരിച്ചത് 1937- ജൂലൈ 22 നാണ് .ശങ്കുണ്ണി 1855 മാർച്ച് 23ന് കോട്ടയത്ത് ജനിച്ചു. ആശാൻ പള്ളിക്കൂടത്തിൽ പഠിച്ചതല്ലാതെ അദ്ദേഹത്തിന് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. പതിനേഴാമത്തെ വയസ്സിൽ മണർക്കാട്ട് ശങ്കരവാര്യരിൽ നിന്നും സിദ്ധരൂപം പഠിച്ചു.1898 മുതല്‍ ഐതിഹ്യമാലയുടെ രചന തുടങ്ങി.വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിരുന്നു തുടങ്ങിയതെങ്കിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ മരണം വരെ തുടര്‍ന്നു പോന്ന ഒരു പരമ്പരയായി ഐതിഹ്യമാല മാറി.

കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ച് എട്ടു ഭാഗങ്ങളിലായി 25 വര്‍ഷങ്ങള്‍ക്കിടയിലായി (1909 മുതല്‍ 1934 വരെ) കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒന്നു പോലെ ഉപയോഗപ്രദമായ ഗ്രന്ഥമാണിത്.ചരിത്രവും പുരാണവും ചൊല്‍ക്കേള്‍വിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികള്‍ക്കുപോലും കൗതുകം വളര്‍ത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വര്‍ണ്ണനകള്‍. പില്‍ക്കാലത്ത് മലയാളത്തില്‍ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ആദ്യം എഴുത്തില്‍ പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കില്‍ പറയിപെറ്റ പന്തിരുകുലവും ആ കുലത്തിലെ ‘പന്തിരു’നായകന്മാരും കേരളത്തില്‍ ഇത്രയും പ്രസിദ്ധമാകുമായിരുന്നില്ല. ചെമ്പകശേരി രാജാവ് മുതല്‍ തിരുവട്ടാറ്റാദികേശവന്‍ വരെ 126 ഐതിഹ്യങ്ങളാണ് ഇതിലെ ഉള്ളടക്കം. മലയാളികള്‍ നിരവധി തലമുറകളായി കൈമാറുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ള ഈ കൃതിയുടെ ജനപ്രിയതയ്ക്ക് ഇന്നും അല്പവും കുറവ് വന്നിട്ടില്ല എന്നത് ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു.യൂറോപ്യന്മാര്‍ വരുന്നതിനു മുമ്പുള്ള കേരളത്തിലെ ജനജീവിതത്തിന്റെ ഒരു സജീവമായ ചിത്രം ഈ കഥകളില്‍ നമുക്കു കാണുവാന്‍ സാധിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍, ജാതിവ്യവസ്ഥ, ആരാധനാസമ്പ്രദായങ്ങള്‍, ഉത്സവങ്ങള്‍, രാജാക്കന്മാര്‍, ബ്രാഹ്മണശ്രേഷ്ഠന്മാര്‍, വീരനായകന്മാര്‍, നാട്ടുപ്രമാണിമാര്‍, പണ്ഡിതന്മാര്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാര്‍, യക്ഷികള്‍, ഭൂതപ്രേതങ്ങള്‍, ഗജവീരന്മാര്‍ എന്നുവേണ്ടാ ജനജീവിതത്തിലെ എല്ലാത്തിനെയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെയും രംഗങ്ങളെയും അത്യന്തം അതിശയോക്തിയോടെയും ആകര്‍ഷണീയമായും കൊട്ടാരത്തില്‍ ശങ്കുണ്ണി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.8 ഭാഗങ്ങളായാണ് ഐതിഹ്യമാല ആദ്യം പ്രകാശിപ്പിച്ചത്. ‘സുഭദ്രാഹരണം മണിപ്രവാളം’, ‘കേശവദാസചരിതം’ തുടങ്ങിയവയാണ് മറ്റ് കൃതികള്‍. 1937 ജൂലൈ 22ന് അദ്ദേഹം അന്തരിച്ചു.

Related posts

നിങ്ങളുടെ പ്രായം 40 കഴിഞ്ഞോ ? ..എങ്കിൽ ഇത് ശ്രദ്ധിക്കുക

admin

ഇതാണ് ശബരിമല ഭാഗം 6

Sanoj Nair

ഛത്രപജി ശിവാജി മഹാരാജ്

admin

Leave a Comment