കാർഗിൽ യുദ്ധസ്‌മൃതികളിലെ സുവർണ്ണ നാമം ;ക്യാപ്റ്റൻ ജെറി പ്രേംരാജ്

banner

രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ടൈഗർ ഹിൽസിൽ അവസാന ശ്വാസം വരെ ശത്രുവിന്റെ ബങ്കറിന്‌ നേരെ ധീരമായി പോരാടി നാടിനു വേണ്ടി ജീവത്യാഗം ചെയ്ത ഭാരതാംബയുടെ വീരപുത്രൻ -ക്യാപ്റ്റൻ ജെറി പ്രേംരാജ്..

കാർഗിൽ യുദ്ധത്തിലെ ദീപ്ത സ്മരണയാണ് എന്നും ഈ യോദ്ധാവ്. തലസ്ഥാന നഗരിയുടെ തെക്കൻ ഗ്രാമ പ്രദേശമായ വെങ്ങാനൂരിൽ രത്‌നരാജിന്റെയും ചെല്ലതായുടെയും രണ്ടാമത്തെ മകനായ ജെറിക്ക് കുട്ടിക്കാലം മുതൽക്ക്‌ സാഹസിക ജീവിതത്തിലായിരുന്നു താല്‍പര്യം. ആ താല്പര്യമാണ് ജെറിയെ ധീരജവാനാക്കി മാറ്റിയത് .

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാതെയാണ് ജെറി വ്യോമസേനയില്‍ ടെക്‌നീഷ്യനായി ചേര്‍ന്നത്. പിന്നീട് പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയ ജെറി, നാസിക് അക്കാദമിയിലെ പരിശീലന ശേഷം അര്‍ട്ടിലറി ഓഫിസറായി. വിവാഹം കഴിഞ്ഞു ഒരാഴ്ച പിന്നിടും മുമ്പാണ് ജെറി യുദ്ധഭൂമിയിലേക്കു മടങ്ങിയത്.

1999 ജൂലായ് 7ന് ശത്രു പാളയത്തിലേക്ക് ആഞ്ഞടിച്ച ജെറിയുടെ നേതൃത്വത്തിലുള്ള ബെറ്റാലിയന് നേരെ ശക്തമായ ഷെല്ലാക്രമണമുണ്ടായെങ്കിലും ശത്രുക്കളുടെ ബങ്കറിലേക്ക് കരളുറപ്പോടെ നേർക്കുനേർ നിന്ന് ജെറി അവസാന ശ്വാസം വരെ പോരാടി.

മാതൃഭൂമിക്ക് വേണ്ടി കരളുറപ്പോടെ വീര മൃത്യു വരിച്ച ഈ യോദ്ധാവിനെ രാജ്യം “വീർ ചക്ര” ബഹുമതി നൽകി ആദരിച്ചു.ഇന്നും കാർഗിലിന്റെ യുദ്ധസ്‌മൃതികളിലെ സുവർണ്ണ നാമമാണ് ക്യാപ്റ്റൻ ജെറി പ്രേംരാജിന്റേത്….

Related posts

എഴുപതിലും പതിനേഴിന്റെ ചെറുപ്പം; അഭിനയസൂര്യന് ഇന്ന് എഴുപതാം പിറന്നാൾ

Sanoj Nair

സ്വർഗ്ഗം ഒരു മോശപ്പെട്ട സ്ഥലമാണോ ? സദ്ഗുരു പറയുന്നത് ശ്രദ്ധിക്കൂ..

admin

കൂവളത്തിന്റെ മാഹാത്മ്യം

admin

Leave a Comment