തൊഴിലാളി മഹത്വം ഓർമ്മിപ്പിച്ച് ഇന്ന് തൊഴിലാളി ദിനം (May Day Special)

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു തൊഴിലാളി ദിനം കൂടി. മുതലാളിമാരുടെ താല്പര്യങ്ങൾക്ക് ബലിയാടുകളായി തൊഴിലാളി വർഗ്ഗം ചവിട്ടി മെതിക്കപ്പെട്ടിരുന്ന ഒരു കാലത്ത്, എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന ന്യായത്തിന് വേണ്ടി അധ്വാനിക്കുന്ന ജനവിഭാഗം ഒറ്റക്കെട്ടായപ്പോൾ അവർ നയിച്ച സഹനസമരങ്ങൾ വിജയം കണ്ടതിന്റെ ഓർമ്മദിനം. അവകാശങ്ങൾ നേടിയെടുത്തതിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ലോകമെമ്പാടുമുള്ള തൊഴിലാളികൾ ഈ ദിനം ആചരിക്കുന്നു.

പക്ഷെ ഒരു നൂറ്റാണ്ടിലധികം നീളുന്ന മുന്നേറ്റ ചരിത്രങ്ങളുണ്ടായിട്ടും അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്നതാണ് ലോകയാഥാർഥ്യം. 1886ൽ ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്മരണകൾക്ക് മുന്നിലാണ് ഓരോ തൊഴിലാളിദിനവും ആചരിക്കപ്പെടുന്നത്. അന്നവർ ചിന്തിയ ചോര തൊഴിലാളി സമൂഹത്തിന്റെ ആകെ ആവേശമായി.തൊഴിലാളികളുടെ സംഘശക്തിക്ക് മുന്നിൽ അധികാര കേന്ദ്രങ്ങൾ തകർന്നു. പുതിയ അധികാര ക്രമങ്ങൾ തന്നെ രൂപപ്പെട്ടു.

പക്ഷെ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിന്‍റെ നില എല്ലായിടത്തും പരിതാപകരമാണ് . ലോകം അതിഭീകരമായ തൊഴിലില്ലായ്മയിലൂടെ കടന്നുപോകുന്നുവെന്നത് ഞെട്ടിക്കുന്ന മറ്റൊരു യാഥാർത്ഥ്യം. ഗൾഫ് പ്രതിസന്ധി, അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയുള്ള ചൂഷണം , തോട്ടം തൊഴിലാളി സ്ത്രീകൾ എന്നിങ്ങനെ ചർച്ച ചെയ്യപ്പെടേണ്ട നിരവധി പ്രശ്നങ്ങൾ കേരളത്തിനുമുണ്ട്. അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാകട്ടെ ഓരോ മെയ്ദിനവും.


Related posts

പ്രകൃതിയെയും സാഹസികതയേയും ഇഷ്ടപ്പെടുന്നവർക്ക് ഇവിടേയ്ക്ക് വരാം ….കോടമഞ്ഞിന്റെ ഈ മലമുകളിലേക്ക് …

Sanoj Nair

എന്താണ് ജപയോഗം ?

Sanoj Nair

വാസന്തപഞ്ചമി :ഉത്തരേന്ത്യയിലെ വിദ്യാരംഭദിനം

Sanoj Nair

Leave a Comment