Uncategorized

നിങ്ങളുടെ വാഹനങ്ങൾ ലോക്ക് ഡൗൺ വിശ്രമത്തിലാണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക !

banner

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിങ്ങളുടെ വാഹനങ്ങൾ ഉപയോഗിക്കാതെ ദിവസങ്ങളായി വിശ്രമത്തിലാണല്ലോ. ഉപയോഗിക്കുന്നില്ലെന്ന് കരുതി വാഹനങ്ങളെ നിങ്ങള്‍ തീരെ അവഗണിച്ചേക്കരുത്. വാഹനങ്ങളുടെ വിവിധ ഭാഗങ്ങള്‍ക്ക് പരിചരണം വേണ്ട കാലമാണിത്.ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട വാഹന ഭാഗമാണ് ബാറ്ററി. ലൈറ്റ്, ഹോണ്‍, സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ തുടങ്ങി എല്ലാത്തിലേയ്ക്കും വൈദ്യുതി എത്തിക്കുന്നത് ഈ ബാറ്ററികളാണ്. ഇവ പണി മുടക്കിയാല്‍ പിന്നെ പറയേണ്ടതില്ലലോ .നാലഞ്ച് ദിവസത്തിലൊരിക്കല്‍ വാഹനം വെറുതെ സ്റ്റാര്‍ട്ട് ചെയ്യുന്നത് നന്നായിരിക്കും. 10 മുതൽ 15 മിനിറ്റ് വരെ സ്റ്റാർട്ട് ചെയ്തു ഇടുക അല്ലെങ്കിൽ ഒന്നോ രണ്ടോ മീറ്റർ വാഹനം മുന്നോട്ടും പുറകോട്ടും ഓടിക്കുക.

ബാറ്ററികളിലെ വോള്‍ട്ടേജ് നിലനിര്‍ത്തുന്ന പ്രധാന ഘടമാണ് ആസിഡ്. മാസത്തില്‍ ഒരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവല്‍ പരിശോധിച്ച് അളവ് ഉറപ്പുവരുത്തണം. ബാറ്ററി മേല്‍ഭാഗം വൃത്തിയാക്കി സൂക്ഷിക്കണം. വെള്ളമുപയോഗിച്ച് വൃത്തിയാക്കാം. കേബിള്‍ കണക്ഷനുകളും വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കോബിളുകള്‍ വൈദ്യുതി പ്രവാഹം തടസപ്പെടുത്തുംപുതിയ ബാറ്ററിയല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോഴുള്ള പരിശോധനയും നല്ലതാണ്.കൂടുതല്‍ ദിവസം നിര്‍ത്തിയിടുന്നതിനാല്‍ ബാറ്ററി അഴിച്ചുവയ്ക്കുന്നതാണ് ഉചിതം. ഒരു മാസത്തിൽ അധികം സമയം വാഹനം നിർത്തി ഇടുകയാണ് എന്നുണ്ടെങ്കിൽ വാഹനത്തിന്റെ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനൽ ഡിസ്‍കണക്ട് ചെയ്‍തിടുന്നതും നന്നായിരിക്കും.വളരെയധികം ദിവസങ്ങള്‍ വാഹനം ഉപയോഗിക്കാതിരിക്കുമ്പോൾ കാറില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാതിരിക്കുക പരമാവധി ഗിയറിൽ‌ തന്നെ സൂക്ഷിക്കുക.റിലീസാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വാഹനം നിൽക്കുന്ന പ്രതലം കയറ്റത്ത് ആണെങ്കിൽ ഫസ്റ്റ് ഗിയറും ഇറക്കമാണെങ്കിൽ റിവേഴ്‌സ് ഗിയറുമാണ് ഇടേണ്ടത്.അതുപോലെ ടയർ ഉരുളാതിരിക്കാൻ കല്ല് മുതലായ കട്ടിയുള്ള വസ്തുക്കൾ ഉപായയോഗിക്കുക.

Related posts

ലോക്ക് ഡൗൺ നാളുകളിൽ ട്വിറ്ററിൽ സജീവമായി ലാലേട്ടൻ.

SURYA Rajiv

അതിജീവനത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി വർഷപ്രതിപദ…

SURYA Rajiv

Welcome to Tatwamayi E-Library

admin

Leave a Comment