Uncategorized

കുട്ടികളിൽ തൈറോയ്ഡ് എന്ന വില്ലന്‍ …

banner

തൈറോയ്ഡ് പ്രശ്‌നവുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.തൈറോയ്ഡ് രോഗത്തിനു കാരണം അയഡിന്റെ അഭാവമോ അയഡിന്റെ കുറവോ എന്നാണു നാം പഠിച്ചിരിക്കുന്നതും ധരിച്ചുവച്ചിരിക്കുന്നതും. അതൊരു വസ്തുതയുമാണ്. എന്നാല്‍ കേരളത്തില്‍ അയഡിന്‍ കുറവുമൂലം മാത്രമാണു തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നു കരുതുകവയ്യ. അയഡിന്‍ കലര്‍ന്ന ഉപ്പ് വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനമാണു കേരളം. എന്നിട്ടും പുതുതലമുറയില്‍പ്പെട്ടവര്‍ക്കും ഈ രോഗം കണ്ടുവരുന്നു എന്നതാണ് അയഡിനെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തുന്നതില്‍ നിന്ന് വിദഗ്ധരെ മാറിച്ചിന്തിപ്പിക്കുന്നത്. സ്ത്രീകളില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നു എന്നതിനും പ്രത്യേക കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. പത്തു തൈറോയ്ഡ് രോഗികളില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണു പുരുഷന്മാര്‍. കേരളത്തിന്റെ തീരമേഖലകളിലെ ധാതുലവണങ്ങളുടെ കൂടിയ അളവ് സ്ത്രീകളിലെ തൈറോയ്ഡ് ഹോര്‍മോണുകളില്‍ വ്യതിയാനം വരുത്തുന്നുണ്ടാവാം എന്നും അനുമാനിക്കുന്നു. ഇക്കാര്യത്തിലെല്ലാം ഗവേഷണങ്ങള്‍ തുടരുകയാണ്.

ജനങ്ങള്‍ക്ക് തൈറോയ്ഡ് രോഗത്തെപ്പറ്റി കാര്യമായ അവബോധമോ പരിശോധന ചികിത്സാ സമ്പ്രദായങ്ങളെപ്പറ്റി ധാരണയോ ഉണ്ടായിരുന്നില്ല. സാധാരണ രക്തപരിശോധനകള്‍ക്കൊപ്പം തൈറോയ്ഡ് പരിശോധനയും നടത്താന്‍ പലരും സ്വയം തയാറാകുന്നു. ഡോക്റ്റര്‍മാരും ഇതു പ്രോത്സാഹിപ്പിക്കുന്നു. പരിശോധനയ്ക്കു വലിയ പണച്ചെലവില്ല എന്നതും ആധുനിക ഉപകരണങ്ങളും ലാബുകളും ചികിത്സാ സംവിധാനങ്ങളും ലഭ്യമാണ് എന്നതും മാറ്റത്തിനു കാരണമാണ്.

കഴുത്തില്‍ മുഴ വന്നാല്‍ മാത്രമേ തൈറോയ്ഡ് രോഗമാണെന്നു സംശയിക്കേണ്ടതുള്ളൂ എന്നായിരുന്നു മുന്‍പൊക്കെ ധാരണ. എന്നാല്‍ പ്രകടമായി മുഴകള്‍ ഇല്ലാതെതന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൊന്നായി തൈറോയ്ഡ് മാറിയിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടി വന്നാല്‍ സാധാരണനിലയിലെത്താന്‍ രണ്ടുദിവസത്തെ ആശുപത്രിവാസം മതിയാകും.

തൈറോയ്ഡ് പോലെ തന്നെ അവഗണിക്കാന്‍ പാടില്ലാത്ത മറ്റൊരു രോഗമാണു കൂര്‍ക്കം വലി. പലപ്പോഴും ഇതിനെ ഒരു രോഗമായി അംഗീകരിക്കാന്‍ പലരും തയാറല്ല. എന്നാല്‍ ചികിത്സിച്ചു മാറ്റേണ്ട രോഗമാണിത്, ചികിത്സിച്ചു മാറ്റാനുമാവും. പങ്കാളിയുടെ കൂര്‍ക്കം വലി ചില വിദേശരാജ്യങ്ങളില്‍ വിവാഹമോചനം അനുവദിക്കാനുള്ള കാരണമാണെന്നോര്‍ക്കുക. കൂര്‍ക്കം വലി എന്തുകൊണ്ടുണ്ടാകുന്നു എന്നു പരിശോധനകളിലൂടെ കൃത്യമായി കണ്ടെത്തിയാല്‍ കോബ്ലേറ്റര്‍ എന്ന അത്യാധുനിക സംവിധാനമുപയോഗിച്ചുള്ള ശസ്ത്രക്രിയയിലൂടെ ഇതു മാറ്റാം. മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസകോശത്തിന്റെയുമൊക്കെ തകരാറുകളാണു കൂര്‍ക്കം വലിക്കു കാരണമാകുന്നത്. വീഡിയോ എന്‍ഡോസ്‌കോപ്പിയിലൂടെ രോഗിക്കു നേരിട്ട് ഈ തകരാറുകള്‍ നേരില്‍ക്കാണാനും കഴിയും. തൈറോയ്ഡ്, കൂര്‍ക്കം വലി എന്നിവ അവഗണിക്കരുത്. രണ്ടും ഗൗരവത്തോടെ കാണുക. യഥാസമയം പരിശോധനകള്‍ നടത്തി രോഗനിര്‍ണയം നടത്തുക, ചികിത്സിക്കുക. രണ്ടു രോഗങ്ങളും മറ്റു പല സങ്കീര്‍ണ രോഗങ്ങളുടെയും കാരണക്കാരാണ്

Related posts

ആവിഷ്കാരസ്വാത്രന്ത്യം അതിരുകടന്നപ്പോൾ കല്യാണപെണ്ണ് ചെറുക്കന്റെ മുണ്ടുരിഞ്ഞു ;എടുത്തുടുത്തു സോഷ്യൽമീഡിയ.

SURYA Rajiv

നിങ്ങൾ ശബ്ദം നൽകാൻ തയാറായാൽ ഫെയ്‌സ്ബുക്ക് ഇനി കാശ് തരും!

SURYA Rajiv

അതിജീവനത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി വർഷപ്രതിപദ…

SURYA Rajiv

Leave a Comment