Uncategorized

23 വർഷം മുമ്പിറങ്ങിയ തന്റെ ചിത്രം ആദ്യമായി കാണുന്നത് ഇപ്പോഴാണെന്ന വെളിപ്പെടുത്തലുമായി ലാലേട്ടൻ …..

banner

ഈ ലോക്ക് ഡൗൺ കാലം പലർക്കും പലതരത്തിൽ പുതുമകളും ഒപ്പം തന്നെ നഷ്ടപ്പെട്ടു എന്ന് കരുതിയ ചില മുഹൂർത്തങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു നൽകിയ സമയംകൂടിയാണ് .ഇത് ഒട്ടും ആലങ്കാരികമായി പറഞ്ഞതല്ല .മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്റെ ഒരു ചിത്രം ആദ്യമായി മുഴുവനായി കാണുന്നത് ഈ ലോക്ക് ഡൗൺ കാലത്താണ് .1997 -ൽ ഓണം റിലീസായി എത്തിയ പ്രിയദർശൻ ചിത്രം ചന്ദ്രലേഖയാണ് 23 വർഷത്തിന് ശേഷം മോഹൻലാൽ ആദ്യമായി പൂർണ്ണമായും കാണുന്നത് .ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖ സംഭാഷണത്തിൽ സംവിധായകൻ പ്രിയദർശൻ തന്നെയാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് .

ലോക്ക് ഡൗൺ കാലത്തും ലാലുമായുള്ള സൗഹൃദം ഫോണിലൂടെ നിലനിര്ത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ലാൽ വിളിച്ചപ്പോൾ അദ്ദേഹം തന്നെയാണ് ചന്ദ്രലേഖ ഇപ്പോഴാണ് മുഴുവനായി കണ്ടതെന്ന് വെളിപ്പെടുത്തിയതെന്നും പ്രിയദർശൻ പറയുന്നു .മലയാള സിനിമയിലെ അതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്തു ഇൻഡസ്ട്രി ഹിറ്റായി മാറിയ ആ ചിത്രം മലയാളത്തിലെ എവർഗ്രീൻ കോമഡി ക്ലാസ്സിക്കുകളിൽ ഒന്നാണ്. ഇന്നും പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രങ്ങളിലൊന്നായ ചന്ദ്രലേഖയിലെ മോഹൻലാലിൻറെ പ്രകടനം ഇപ്പോഴും ഏറെ അതിശയത്തോടെയാണ് പ്രേക്ഷകരും നിരൂപകരും കാണുന്നത്. എന്നാൽ ആ ചിത്രം റിലീസ് ചെയ്തിട്ടു ഇരുപത്തിമൂന്നു വർഷം കഴിയുമ്പോഴാണ് മോഹൻലാൽ അത് ആദ്യമായി മുഴുവനായി കാണുന്നത് എന്ന പ്രിയദർശന്റെ വെളിപ്പെടുത്തൽ ഏവരും വളരെ കൗതുകത്തോടെയാണ് സ്വീകരിക്കുന്നത്.

ഇരുവരും വീണ്ടും ഒന്നിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഇക്കഴിഞ്ഞ മാർച്ച് 26 നു റിലീസ് ആകേണ്ടതായിരുന്നു .കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിയത്

Related posts

മാനസിക സംഘർഷം അകറ്റാൻ ഈ മന്ത്രം ജപിക്കൂ……

SURYA Rajiv

വലിയ ചെലവില്ലാതെ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യാം

SURYA Rajiv

സൈക്കാട്രി ആയുർവേദത്തിൽ.. പൊതുജനങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി..

SURYA Rajiv

Leave a Comment