Uncategorized

ലോക്ക്ഡൗൺ ലംഘിക്കുന്നവരെ പിടികൂടാൻ കാലൻ നിരത്തിലിറങ്ങി.

banner

‘ഞാൻ യമരാജൻ’ . ഞാൻ കൊറോണ വൈറസ്. നിങ്ങൾ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഒരു മനുഷ്യനും ഈ ഗ്രഹത്തിൽ അവശേഷിക്കില്ല.. അശ്രദ്ധയോടെ ജീവിച്ചാൽ നിങ്ങളെ ഞാൻ എന്നോടൊപ്പം കൊണ്ടുപോകും. ഒരു കയ്യിൽ അരിവാളും മറുകൈയിൽ മൈക്കുമായി നിന്നാണ് യമരാജന്റെ പ്രസം​ഗം.
ലോക്ഡൗൺ ലംഘിക്കുന്നവരെ തൂക്കിയെടുത്തു കൊണ്ടുപോകാനാണ് ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലാണ് മുന്നറിയിപ്പുമായി യമരാജൻ തെരുവിലിറങ്ങിയത്.കോവിഡ് 19 പകർച്ചവ്യാധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സാമൂഹിക അകലം, കൈ കഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ മുൻകരുതലുകൾ എങ്ങനെ രോഗത്തിൽ നിന്ന് രക്ഷിക്കുമെന്നും ജനങ്ങളെ അറിയിക്കുന്നതിനാണ് യമരാജനെ പൊലീസ് രംഗത്തിറക്കിയത് .ബൗണ്ടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ലാവ്കുഷ് മിശ്രയാണ് കറുത്ത വസ്ത്രമണിഞ്ഞ് യമരാജനായത്.തെരുവിൽ മൈക്കിലൂടെ യമരാജൻ വിളിച്ചുപറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related posts

ഫ്ലിപ്‌കാർട്ടുംആമസോണും സേവനങ്ങള്‍ ഉടൻ പുനരാരംഭിക്കും

SURYA Rajiv

ആർപ്പോ ….ഇർറോ ……

Sanoj Nair

ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

SURYA Rajiv

Leave a Comment