Uncategorized

മറക്കാം ദുരിതങ്ങൾ….ചിരിക്കാം ഉള്ളു തുറന്ന്….

banner

ചിരിദിനത്തിൽപ്പോലും സംഘർഷഭരിതമായ ദിനങ്ങളിലൂടെയാണ്‌ ഇന്ന്‌ ഓരോ ഇന്ത്യക്കാരനും കടന്നുപോകുന്നത്‌. ഇന്ന്‌ ചിരിദിനമായി ലോകം ആചരിക്കുന്നു.നമ്മുടെ രാജ്യത്ത് നിന്നാണ് ചിരിക്കാനൊരു ദിനം എന്ന ആശയം ലോകത്തിന് സമ്മാനമായി ലഭിച്ചതെന്നതില്‍ നമുക്ക് അഭിമാനിക്കാം. 1998 ജനുവരി പത്തിന് ബോംബയിലായിരുന്നു ചിരിദിനത്തിന് തുടക്കം കുറിച്ചത്. ലോക വ്യാപകമായി ചിരിയോഗ മൂവ്‌മെന്റിനു തുടക്കമിട്ട ഡോ. മദന്‍ കത്താരിയയാണ് ചിരിദിനത്തിനും തുടക്കമിട്ടത്. ചിരി ശുഭസൂചകമായ ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ചിരിയോഗ പ്രസ്ഥാനം തുടങ്ങിയത്.ഇനി ചിരിയുടെ ഗുണങ്ങൾ.

ഒരു ചിരിയിൽ ആരോഗ്യത്തിനുള്ള ഒട്ടേറെ ഘടകങ്ങൾ അടങ്ങിയിരിക്കുന്നുവെന്നാണ്‌ പഠനങ്ങൾ തെളിയിക്കുന്നത്‌. ചിരിക്കുന്നതിലൂടെ കൂടുതൽ കാർബൺഡൈ ഓക്സൈഡ്‌ പുറത്തുവിട്ട്‌ ഓക്സിജൻ സ്വീകരിക്കാൻ മനുഷ്യശരീരത്തിനു കഴിയും. പ്രമേഹം, ആർ്ര‍െതെറ്റിസ്‌, രക്താതിമർദം തുടങ്ങിയവ അകന്നുനിൽക്കും. തിരക്കിട്ട ജീവിതം സമ്മാനിക്കുന്ന മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കാൻ ചിരിയിലൂടെ സാധ്യമാകുമെന്ന്‌ ചിരിക്കൂട്ടായ്മയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവർ അടിവരയിടുന്നു…മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാന്‍ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു നയിക്കാന്‍ ചിരിയെന്ന മാന്ത്രികന് സാധിക്കും. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവന്‍ ഇന്ന് ചിരിദിനമായി ആചരിക്കുന്നത്. മനസു തുറന്നുള്ള ചിരിക്ക് കഴിയും. അതിനാല്‍ മടിക്കേണ്ട…. ചിരിക്കു… പൊട്ടിപൊട്ടി ചിരിക്കു…

Related posts

കുശലം പറഞ്ഞു ധോണിയും സാക്ഷി സിങ്ങും ..വീഡിയോ കാണാം.

SURYA Rajiv

23 വർഷം മുമ്പിറങ്ങിയ തന്റെ ചിത്രം ആദ്യമായി കാണുന്നത് ഇപ്പോഴാണെന്ന വെളിപ്പെടുത്തലുമായി ലാലേട്ടൻ …..

SURYA Rajiv

മനുഷ്യശരീരത്തിലെ ശക്തി ശ്രോതസുകൾ ഏതെല്ലാം ?

SURYA Rajiv

Leave a Comment