Uncategorized

ഫ്ലിപ്‌കാർട്ടുംആമസോണും സേവനങ്ങള്‍ ഉടൻ പുനരാരംഭിക്കും

banner

രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ എന്നുള്ളത് നിലനില്‍ക്കുമ്പോളും ഏപ്രില്‍ 20 മുതല്‍ ഫ്‌ളിപ് കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ക്ക് പൂര്‍ണമായും സേവനങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. നിലവില്‍ അവശ്യ വസ്തുക്കള്‍ മാത്രം വിതരണം ചെയ്യാനാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളു.

എന്നാല്‍ ഈ മാസം 20 മുതല്‍ പഴയതു പോലെ തന്നെ എല്ലാ സാധനങ്ങളും ഡെലിവറി ചെയ്യാന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കും. എന്നാല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ഡെലിവറി നടത്താം എന്തൊക്കെ സാധനങ്ങള്‍ ഡെലിവറി ചെയ്യാം എന്നതൊക്കെ അതാത് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളാകും നിശ്ചയിക്കുക.

ഇപ്പോള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ അവശ്യസാധനങ്ങള്‍ മാത്രമാണ് ഡെലിവറി ചെയ്യുന്നത്. സ്‌നാപ് ഡീല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അവശ്യസാധനങ്ങള്‍ക്ക് ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുന്നതിനാല്‍ ഇ-കൊമേഴ്സ് ഭീമന്മാര്‍ക്ക് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പുര്‍ണമായും നിറവേറ്റാനാവുന്നില്ല. പുതിയ ഓര്‍ഡറുകള്‍ എടുക്കുന്നതില്‍ നിന്ന് പല കമ്പനികളും ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ രാജ്യത്ത് ഈ സര്‍വീസ് പുനരാരംഭിക്കാനുള്ള എല്ലാ സൗകര്യങ്ങളും നിലവില്‍ വരുന്നതോടെ ചരക്കു നീക്കം സംബന്ധിച്ചുള്ള ആശങ്കകളും ഒരു പരിധി വരെ ഒഴിയും.

Related posts

അടുക്കളയിലെ പൊടിക്കൈകള്‍…

SURYA Rajiv

ഭഗവാൻ കൃഷ്ണനും കട്ട ലാലേട്ടൻ ഫാൻ.

SURYA Rajiv

ആകാശവിസ്മയത്തിന് കണ്ണുംനട്ട് ശാസ്ത്രലോകം.

SURYA Rajiv

Leave a Comment