Uncategorized

കൊറോണകാലത്ത് വീണ്ടും തയ്യൽ ചക്രം ചവിട്ടി നടൻ ഇന്ദ്രൻസ്…

banner

ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി നടന്‍ ഇന്ദ്രന്‍സും മാസ്‌ക് നിര്‍മാണം പരിശീലിപ്പിക്കാൻ തയ്യാറായിരിക്കുകയാണ്. പൂജപ്പുര സെൻട്രൽ ജയിലിലെ ടെയ്‌ലറിങ് യൂണിറ്റില്‍ തയ്യലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഫെയ്‌സ് മാസ്‌ക് എങ്ങനെ നിര്‍മ്മിക്കാമെന്നു പഠിപ്പിച്ചുകൊടുക്കുകയാണ് നടന്‍.കൊറോണ വൈറസ് വ്യാപനം തടയാന്‍ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതിനോടകം ഫെയ്‌സ് മാസ്‌കിന്റെ ദൗര്‍ലഭ്യം പലയിടങ്ങളിലായി കണ്ടു വരുന്നുമുണ്ട്. കടയില്‍ നിന്നും വാങ്ങുന്ന സർജിക്കൽ മാസ്‌ക് നിശ്ചിത സമയം വരെ മാത്രമേ ഉപയോഗിക്കാവൂ എന്നു നിബന്ധനയുമുള്ളതിനാല്‍ ആളുകള്‍ വീടുകളില്‍ നിര്‍മ്മിക്കുന്ന മാസ്‌ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Related posts

കാലത്തിന്റെ സ്മൃതിപഥങ്ങളില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ

SURYA Rajiv

വലിയ ചെലവില്ലാതെ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യാം

SURYA Rajiv

കൊറോണ രോഗികളെ പരിചരിക്കാൻ ഇനി റോബോട്ടുകളും !

SURYA Rajiv

Leave a Comment