tech

കൊറോണ കാലത്തും കുട്ടികൾക്ക് ആശ്വാസമേകി ആമസോൺ !

banner

സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്ന കാലത്തോളം ഞങ്ങള്‍ തുറന്നിരിക്കും.കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആശ്വാസമാകുന്ന ഒന്നാണ് ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനശാലയായ ആമസോണ്‍ തങ്ങളുടെ കുട്ടികള്‍ക്കുള്ള ഓഡിയോ ബുക്സ് സൗജന്യമായി കേള്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.എല്ലാ രാജ്യങ്ങളിലുമുള്ള കുട്ടികള്‍ക്ക് അവിശ്വസനീയമായ രീതിയില്‍ കഥകളുടെ വമ്പന്‍ ശേഖരം തുറന്നു കിട്ടുന്നു. സ്വപ്‌നം കാണാനം, പഠിക്കാനും, ഒരു കുട്ടിയായിരിക്കാനും സഹായിക്കുന്നതായിരിക്കും ഇതെന്ന് ആമസോണ്‍ പറയുന്നു.

പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ബുക്കുകൾ മുതല്‍ ക്ലാസിക്കുകള്‍ വരെ കേള്‍ക്കാം. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട, ലോഗ്-ഇന്‍ വേണ്ട. പരസ്യമില്ല. ഇംഗ്ലിഷ്, ജര്‍മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, ജാപ്പനീസ് ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഫ്രീ ആയി കേള്‍ക്കാം.വിദ്യാഭ്യാസവും വിജ്ഞാനവും പകരുന്നതാണ് ഈ പുസ്തകങ്ങള്‍. വെറുതെയിരുന്നു സമയംകളയുന്നതിനു പകരം ലോകത്തേ വിജ്ഞാന, വിനോദ ശേഖരത്തിലേക്ക് കടക്കാന്‍ മുതിര്‍ന്നവര്‍ കുട്ടികകളെ പ്രേരിപ്പിക്കണം. ആമസോണിന്റെ മികച്ച റെക്കോഡിങ് ആണ് അവരുടെ സുപ്രശസ്തമായ ‘ഓഡിബ്ള്‍’ വിഭാഗത്തിൽ ലഭ്യമാക്കിയിക്കുന്നത്.
ആമസോണ്‍ പ്രൈം സേവനത്തില്‍ കുട്ടികളുടെ ടിവി ഷോകളും ഫ്രീ ആക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. വിദ്യാഭ്യാസ സോഫ്റ്റ്‌വെയര്‍ കമ്പനിയായ എയ്ജ് ഓഫ് ലേണിങും കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള മെറ്റീരിയല്‍ ഫ്രീ ആയി നല്‍കാന്‍ തീരുമാനിച്ചു

Related posts

കുട്ടിക്കൂട്ടത്തെ പിടിച്ചിരുത്താൻ ഓഗ്‌മെന്റഡ് റിയാലിറ്റിയുമായി ഗൂഗിൾ ത്രിഡി ആനിമൽ ഫീച്ചർ !

Sanoj Nair

കൊറോണക്കാലത്തു 12 പേർക്ക് ഗ്രൂപ്പ് കോൾ ചെയ്യാനുളള സംവിധാനവുമായി ഗൂഗിള്‍ ഡ്യുവോ ചാറ്റ് അപ്ലിക്കേഷൻ

SURYA Rajiv

വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തവരുടെ ശ്രദ്ധയ്ക്ക്‌ !

Sanoj Nair

Leave a Comment