spiritual

കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം!

banner

കോഴിക്കോട് ജില്ലയിൽ കാക്കൂർ വില്ലേജിലെ രാമല്ലൂർ ദേശത്താണ് ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത് .കൂർമാവതാര സങ്കല്പമായ ചതുർബാഹുവായ വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കല്പം . കേരളത്തിലെ കൂർമ്മാവതാര ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമായിട്ടാണ് ഈ ക്ഷേത്രത്തെ കാണുന്നത് .ക്ഷേത്രത്തിന് 3000 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത് .

കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളത്തില്‍ ധാരാളം ബ്രാഹ്മണരെ കുടിയിരുത്തി. ആ ബ്രാഹ്മണന്മാരാണ് പില്‍ക്കാലത്ത് നമ്പൂതിരിമാര്‍ എന്ന് അറിയപ്പെട്ടത്. കാലാന്തരത്തില്‍ കേരളം 32 നമ്പൂതിരി ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശമായി തീര്‍ന്നു. ഈ 32 ഗ്രാമങ്ങളില്‍ ഒന്നായ ഈശാനമംഗലം ഗ്രാമത്തിലെ ഒരു ദേശമാണ് രാമല്ലൂര്‍. ഈ ദേശത്താണ് ദശാവതാര ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. അക്കാലത്തെ ഗ്രാമങ്ങളും ദേശങ്ങളും ഇപ്പോഴത്തെ ഗ്രാമങ്ങളെയും, ദേശങ്ങളെയും അപേക്ഷിച്ച് വളരെ വലുതായിരുന്നു. ദശാവതാരത്തിലെ രണ്ടാമത്തെ അവതാരമാണ് കൂര്‍മ്മം. ദശാവതാര പ്രതിഷ്ഠകള്‍ ഇവിടെ നടത്തിയതിന് പ്രത്യേകകാരണങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. 108 ശിവാലയങ്ങളും 108 ദുര്‍ഗ്ഗാലയങ്ങളും പ്രതിഷ്ഠിക്കുകയും മറ്റു മഹര്‍ഷിമാരെ വിവിധങ്ങളായ ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുവാന്‍ പരശുരാമന്‍ നിയോഗിക്കുകയും ചെയ്തതിനാല്‍ കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ക്ഷേത്രങ്ങളുണ്ടാ യി. എന്നാല്‍ വൈഷ്ണവ വംശജനായ താന്‍ വിഷ്ണുവിന്റെ ദശാവതാരങ്ങള്‍ പ്രതിഷ്ഠിക്കേണ്ടതല്ലേ എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു. അതിന് പറ്റിയ സ്ഥലം കണ്ടെത്താന്‍ ആകാശമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ ധാരാളം മഹര്‍ഷിമാര്‍ വസിക്കുന്ന പൊന്‍കുന്ന് മലയും താഴ്‌വരയും കണ്ടു. നിബിഡമായ കാടും, ധാരാളം തെളിനീര്‍ ചോലകളും ഉള്ള ഈ പ്രദേശം അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു. പനിനീര്‍ ചോലകളുടെ കളകളാരവവും പക്ഷിക്കൂട്ടങ്ങളുടെ കളകൂജനങ്ങളും അദ്ദേഹത്തില്‍ ഒരു നവോന്മേഷം ഉണ്ടാക്കി. ഹിംസ്ര മൃഗങ്ങള്‍പോലും വളരെ ശാന്തമായി സഞ്ചരിക്കുന്നത് അദ്ദേഹത്തെ ആകര്‍ഷിച്ചു. അന്ന് ഇവിടെ തപസ്സ് ചെയ്തിരുന്ന ഗൗതമ മഹര്‍ഷിയുടെ അരികെ എത്തുകയും തന്റെ ആഗമനോദ്ദേശം അറിയിക്കുകയും ചെയ്തു. സന്തുഷ്ഠനായ ഗൗതമ മഹര്‍ഷിയുടെ നിര്‍ദ്ദേശാനുസരണം ദശാവതാരങ്ങള്‍ ഒരു വൃത്തപരിധിയില്‍ വരത്തക്കവിധത്തിലും വൃത്ത കേന്ദ്രത്തില്‍സ്ഥിതി ചെയ്യുന്ന മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയില്‍ നിന്ന് ഏതാണ്ട് തുല്യ ദൂരത്തിലുമായി ദശാവതാര പ്രതിഷ്ഠകള്‍നടത്തി.

പൂജാദികര്‍മ്മങ്ങള്‍ക്കായി നമ്പൂതിരിമാരെ ഏല്‍പ്പിച്ചു. അന്നിവിടെ ഉണ്ടായിരുന്ന നൂറുകണക്കിന് നമ്പൂതിരി കുടുംബങ്ങള്‍ ഒത്തുകൂടി മഹാവിഷ്ണു ക്ഷേത്രത്തിനും ദശാവതാരക്ഷേത്രങ്ങള്‍ക്കും പൂജാദികള്‍ നടത്തുവാന്‍ ആവശ്യമായ ക്രമീണകരണങ്ങള്‍ ഉണ്ടാക്കി. ഇങ്ങനെ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ദശാവതാര ക്ഷേത്രങ്ങളില്‍ രണ്ടാമത്തേതാണ് ഈ കൂര്‍മ്മാവതാര ക്ഷേത്രം.

ഗണപതിയും, അയ്യപ്പനും ,ദക്ഷിണാമൂർത്തിയും, ഭദ്രകാളിയും ഉപദേവന്മാരാണ് .മംഗല്യ ഭാഗ്യത്തിനായി ലക്ഷ്മി നാരായണ പൂജക്ക് ഇവിടെ ഒട്ടേറെ ഭക്ത ജനങ്ങൾ എത്തിച്ചേരുന്നു .സന്താന ലബ്‌ധിക്കായും , ആമവാത രോഗ ശമനത്തിനായും ഇവിടെ പൂജക്കായി ആളുകൾ എത്താറുണ്ട് . ഈക്ഷേത്രത്തിൽ പ്രാർത്ഥിച്ച് വ്യവസായ ,വ്യാപാര ,നിർമാണ ,പഠന പ്രവർത്തങ്ങൾ തുടങ്ങിയാൽ അത് പുരോഗതിയിലേക്ക് ഉയരുന്നതായാണ് ഭക്തജനങ്ങൾ കാണുന്നത് .

Related posts

ഭസ്മക്കുറിയുടെ പ്രതീകാത്മക പ്രാധാന്യം എന്താണ്?

SURYA Rajiv

മുശേട്ടയെ തൊഴാം! ഭാരതത്തിൽ ജേഷ്ഠാഭഗവതിയെ ആരാധിക്കുവാനുമൊരിടം

SURYA Rajiv

SURYA Rajiv

Leave a Comment