spiritual

ഹനുമാന് പ്രാധാന്യം നൽകുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ ഏതൊക്കെ എന്നറിയാമോ ?

banner

ശ്രീരാമ ഭക്തനായ ഹനുമാന്‍റെ ജന്മദിനമാണ്‌ ഹനുമദ് ജയന്തിയായി ആചരിക്കുന്നത്‌. ഭഗവാന്‍ ശിവന്‍റെ രുദ്രാവതാരമാണ്‌ ഹനുമാന്‍‍ എന്നാണ് വിശ്വാസം. ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം. ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമദ് പ്രീതിക്കു വേണ്ടി വൃതം നോറ്റ്‌ രാമനാമ ജപവുമായി കഴിയുകയാണ് ചെയ്യാറുള്ളത്. ഹനുമാൻ്റെ പ്രീതിക്കു വേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നതും ഉത്തമമാണ്.അഞ്ജനാതനയനായി രാമായണത്തിൽ പ്രതിപാദിക്കുന്ന ഹനുമാൻ വായുപുത്രനാണ് എന്നാണ് സങ്കല്പം .
കേരളത്തിൽ ഹനുമാന് പ്രാധാന്യം നൽകുന്ന അമ്പലങ്ങൾ :

പാളയം ഒ.ടി.സി. ഹനുമാൻ സ്വാമിക്ഷേത്രം

തലസ്ഥാനജില്ലയായ തിരുവനന്തപുരം നഗരത്തിൽ, നിയമസഭാ മന്ദിരത്തിന്റെ വടക്കുവശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പാളയം ഒ.ടി.സി. ഹനുമാൻ സ്വാമിക്ഷേത്രം. ഹനുമാൻ പ്രധാനപ്രതിഷ്ഠയായി വരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.
ആദ്യകാലത്ത് തിരുവിതാംകൂർ സൈന്യത്തിലെ നായർ റെജിമെന്റിന്റെ കീഴിലായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.വ്യാഴാഴ്ച ദിവസം ഇവിടെ നിർമ്മാല്യദര്ശനം നടത്തിയാൽ ഉദിഷ്ടകാര്യങ്ങൾ വിഘ്നംവിനാ നടക്കുമെന്നാണ് ഭക്തജന വിശ്വാസം .വെറ്റിലമാല സമർപ്പണം ,അവിൽ നിവേദ്യം,വെണ്ണ നിവേദ്യം എന്നിവ ഇവിടുത്തെ മുഖ്യ വഴിപാടാണ്

കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ കവിയൂരിലെ ചരിത്രപ്രസിദ്ധമായ മഹാക്ഷേത്രമാണ്’ കവിയൂർ ശ്രീ മഹാദേവക്ഷേത്രം’. തൃക്കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം എന്നും ഈ മഹാക്ഷേത്രം അറിയപ്പെടുന്നു.
പാർവതിയെ ഇടതുവശത്തിരുത്തി സർവമംഗളമൂർത്തിയായിരിക്കുന്ന മഹാദേവനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും , ത്രേതായുഗത്തിൽ ശ്രീരാമൻ പ്രതിഷ്ഠിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ നാലമ്പത്തിന്റെ വടക്കുപടിഞ്ഞാറേക്കോണിൽ സ്ഥിതിചെയ്യുന്ന ഹനുമാൻസ്വാമിയുടെ ക്ഷേത്രത്തിന് പ്രസിദ്ധി ഏറെയാണ് .നാലമ്പലത്തിന്റെ വടക്കു-പടിഞ്ഞാറെ മുലയിൽ ആറടി സമചതുര ശ്രീകോവിലിൽ ഹനുമാൻ ക്ഷേത്രം സ്ഥിതിചെയ്യുന്നു.

ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം.ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമനാണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുൻപ് ഇവിടെവെച്ചാണ് ശ്രീരാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയിൽ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങൾ കേൾക്കാനെന്നവണ്ണം മുൻപോട്ട് ചാഞ്ഞാണ് ഹനുമാൻ നിൽക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണൻ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തിൽ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം . അവൽ നിവേദ്യമാണ് ഇവിടുത്തെ മുഖ്യ വഴിപാട്. രാമായണമാസമായ കർക്കടകം ഇവിടെ തിരക്കേറുന്ന സമയമാണ്. കൂടാതെ, ഹനുമദ്പ്രധാനമായ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്.

മക്രേരി സുബ്രഹ്മണ്യ- ഹനുമാൻ ക്ഷേത്രം

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ മക്രേരി ദേശത്ത് സ്ഥിതിചെയ്യുന്ന മക്രേരി സുബ്രഹ്മണ്യ-ഹനുമാൻ ക്ഷേത്രത്തിൽ ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയും ശ്രീരാമദാസനായ ഹനുമാൻസ്വാമിയുമാണ് പ്രധാനപ്രതിഷ്ഠകൾ. ഇവിടത്തെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചത് ഹനുമാനാണെന്നാണ് സങ്കല്പം.

ഏറെക്കാലം ജീർണ്ണാവസ്ഥയിൽ കിടന്ന ഈ ക്ഷേത്രം, സുപ്രസിദ്ധ സംഗീതജ്ഞനായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയുടെ നേതൃത്വത്തിലാണ് നവീകരിച്ചത്.
ഉപദേവതകളായി ഗണപതി, മഹാവിഷ്ണു, ഭഗവതി എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും ദർശനം നടത്തണം എന്നാണ് ചിട്ട. തന്മൂലം ‘ഗുരുവായൂരിന് മമ്മിയൂർ പോലെ, തിരുനെല്ലിയ്ക്ക് തൃശ്ശിലേരി പോലെ, പെരളശ്ശേരിയ്ക്ക് മക്രേരി’ എന്നൊരു വാമൊഴിയുമുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

Related posts

ശിവപ്രീതിക്ക്‌ പ്രദോഷവ്രതം

Sanoj Nair

തിരിച്ചറിയണം നാം ഈ കലിയുഗത്തിന്റെ മഹിമ !

SURYA Rajiv

SURYA Rajiv

Leave a Comment