spiritual

ഭസ്മക്കുറിയുടെ പ്രതീകാത്മക പ്രാധാന്യം എന്താണ്?

banner

ഭസ്മക്കുറി തൊടുന്ന ശീലം പണ്ടേ ഭാരതീയർക്കുണ്ട്. ചിലർ കുളികഴിഞ്ഞയുടനെ, ചിലർ വൈകുന്നേരം സന്ധ്യാദീപം കൊളുത്തിയതിനു ശേഷം… തൊട്ടു കാണാൻ ഒട്ടും ആകർഷണീയതയില്ലാത്ത ഈ ഭസ്മം എന്തിനാണ് തൊടുന്നത്? ഭംഗിയ്ക്കാകില്ല , തീർച്ച പിന്നെയെന്തിന്?

“ഭസ്മക്കുറിക്ക് പ്രതീകാത്മകമായ ഒരു പ്രധാന്യമുണ്ട്. ജീവന്റെ നശ്വരതയെ നിരന്തരമായി ഓർമ്മപ്പെടുത്താനാണത്. ഒരു മനുഷ്യൻ മരണത്തെ ശരീരത്തിൽ സ്ഥിരമായി വഹിക്കുന്നു എന്ന സൂചയാണത്. ശരീരത്തിൽ പ്രത്യേകയിടങ്ങളിൽ ഭസ്മക്കുറി തൊടുന്നത് നമ്മളിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കും. ദുഷ്ടശക്തികളെ അകറ്റി നിർത്തും.

യോഗികൾ സാധാരണ ഉപയോഗിക്കുന്നത് ശ്മശാനത്തിൽ നിന്നുള്ള ഭസ്മമാണ്. അത് ലഭിച്ചില്ലെങ്കിൽ അടുത്ത പരിഗണന പശുവിന്റെ ചാണകം കരിച്ചുണ്ടാക്കുന്ന ഭസ്മമാണ്. ഭസ്‌മം ശരിയായി ഉണ്ടാക്കുകയും, ഭസ്മക്കുറി എങ്ങിനെ എവിടെയൊക്കെ ഇടണമെന്ന് അറിയുകയും ചെയ്‌താല്‍, നിങ്ങളുടെ കാര്യഗ്രഹണശേഷി വര്‍ദ്ധിക്കുകയും, ശരീരഭാഗങ്ങള്‍ സചേതനമാകുകയും ചെയ്യും. ഈ ഉണര്‍വ്‌ കൃത്യമായി, ഉന്നതമായ ദൈവശക്തിയിലേക്കു നയിക്കും.

പതിവനുസരിച്ച് ഭസ്മം ( ഒരു നുള്ള് മതി) വലതുകൈയുടെ തള്ളവിരലും മോതിരവിരലും കൊണ്ടെടുത്ത്‌ ആജ്ഞാചക്രം എന്നറിയപ്പെടുന്ന ഭ്രൂമധ്യത്തിലും (പുരികങ്ങള്‍ക്ക് നടുവിലും) വിശുദ്ധിചക്രമായ തൊണ്ടക്കുഴിയിലും, വാരിയെല്ലുകള്‍ കൂടിച്ചേരുന്ന നെഞ്ചിന്റെ മദ്ധ്യത്തിലും ആണ് തൊടേണ്ടത്. ഭസ്‌മം ഈ ഭാഗങ്ങളെ കൂടുതല്‍ സചേതനമാക്കും …!
ശിവ ഭക്തരാണ് കൂടുതലായും ഭസ്മക്കുറി മുടങ്ങാതെ തൊടാറു കടപ്പാട്

Related posts

ശനിദോഷമകറ്റാൻ ശനീശ്വരപൂജ

SURYA Rajiv

ലോകാ: സമസ്താ : സുഖിനോ ഭവന്തു;ലോകശാന്തിക്കായി ഒരു മഹായജ്ഞം

SURYA Rajiv

ഉത്രവും പൗർണ്ണമിയും ചേരുന്ന പൈങ്കുനി ;അയ്യപ്പന് ഇന്ന് പിറന്നാൾ

Sanoj Nair

Leave a Comment