Special Days spiritual

കർമ്മഫലങ്ങളെ അക്ഷയമാക്കുന്ന അക്ഷയതൃതീയ…

banner

വൈശാഖ മാസത്തിന്റെ മൂന്നാംനാളില്‍ വരുന്ന അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതിവരുന്നു.ഹൈന്ദവ വിശ്വാസ പ്രകാരം അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണത്തിനു പറ്റിയദിനമാണത്രെ .

പുരാണത്തില്‍ അക്ഷയ ത്രിതിയെപറ്റി നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മദിനമായും ഈദിനം കണക്കാക്കുന്നു. ഭഗീരഥന്‍ തപസു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കൊഴുക്കിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് സങ്കല്പം. വേദവ്യാസനും ഗണപതി ഭഗവാനും ചേര്‍ന്ന് മഹാഭാരതം എഴുതാന്‍ ആരംഭിച്ചതും ഈ ദിവസമാണന്നാണ് കരുതപ്പെടുന്നത്. ചിലര്‍ ഈ ദിവസം ബലരാമജയന്തിയായും കണക്കാക്കുന്നു.

അക്ഷയതൃതീയ നാളില്‍ ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യണമെന്നുമാണ് പുരാണങ്ങളില്‍ പറയുന്നത്. സര്‍വപാപമോചനമാണു ഫലം. അന്നേദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും അക്ഷയതൃതീയയെപ്പറ്റി പരാമര്‍ശമുണ്ട്.

പണ്ട് കാലത്തു കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളില്‍ അക്ഷയതൃതീയ ദിവസം വിധവകളായ അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ഗുരുവായൂര്‍ ക്ഷേത്രത്തിലും ഈ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ എല്ലാക്ഷേത്രങ്ങളിലും തന്നെ അക്ഷയ ത്രിതീയ ദിവസം വിശേഷാല്‍ പൂജകള്‍ നടക്കാറുണ്ട്. ജൈനമതവിശ്വാസികളും അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. ജൈന വിശ്വാസമനുസരിച്ച് 24 തീര്‍ത്ഥങ്കരന്‍മാരില്‍ ആദ്യത്തെ തീര്‍ത്ഥങ്കരനായിരുന്ന ഋഷഭദേവ 11 മാസത്തെയും 13 ദിവസത്തേയും ഉപവാസത്തിനുശേഷം ആദ്യത്തെ ആഹാരമായി ഒരു കൈക്കുമ്പിള്‍ കരിമ്പിന്‍ നീരു കുടിച്ചതും അക്ഷയ ത്രിതിയ നാളിലായിരുന്നു.

മുഹൂര്‍ത്തം നോക്കാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന പുണ്യദിനമായതിനാല്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകാര്യങ്ങള്‍ക്ക് ഭാരതത്തില്‍ ഈ ദിനം പ്രസിദ്ധമാണ്.

Related posts

രോഗങ്ങൾ വരാതിരിക്കാൻ ഈ 2 കാര്യങ്ങൾ ചെയ്യൂ

SURYA Rajiv

അറിയണം മര്യാദാപുരുഷോത്തമൻ ശ്രീരാമനെ.. സദ്ഗുരു പറയുന്നത് ശ്രദ്ധിക്കൂ..

SURYA Rajiv

ലോക്ക് ഡൗൺ വേള മാത്രമല്ല എല്ലാ ദിവസവും മികച്ചതാക്കൂ.. സദ്ഗുരു പറയുന്നത് ശ്രദ്ധിക്കൂ..

SURYA Rajiv

Leave a Comment