spiritual

ഉത്രവും പൗർണ്ണമിയും ചേരുന്ന പൈങ്കുനി ;അയ്യപ്പന് ഇന്ന് പിറന്നാൾ

banner

കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനി ഉത്രം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇക്കുറി ആഘോഷണങ്ങളും ആറാട്ടുമൊക്കെ ഒഴിവാക്കിയാണ് പൈങ്കുനി ഉത്രം ആചരിക്കുന്നത് .

പൈങ്കുനി ഉത്രദിനത്തിൽ ശാസ്താക്ഷേത്ര ദർശനത്തിനും വഴിപാടുകൾക്കും പൂജകൾക്കും സവിശേഷ ഫലസിദ്ധിയുണ്ട്. ശനിയുടെ അധിദേവതയാണ് ശാസ്താവ് .ഹരിഹര പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ നടത്തുന്ന ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണു നീരാജനം. ശനിദോഷശാന്തിക്കായി വിവാഹിതർ പങ്കാളിയോടൊപ്പം ശാസ്താ ക്ഷേത്രദർശനം നടത്തുന്നതാണു കൂടുതൽ നല്ലത്. അയ്യപ്പന്റെ പിറന്നാൾ ദിനത്തിൽ ഭഗവൽ സന്നിധിയിൽ എള്ളുതിരി കത്തിക്കലും നീലശംഖു പുഷ്പാർ‌ച്ചനയും ശനിദോഷനിവാരണത്തിനു വിശേഷമാണ്. ഭഗവൽ പ്രീതിക്കായി കറുപ്പോ നീലയോ വസ്ത്രം ധരിക്കാം. ഭഗവാന് എള്ളുപായസം നിവേദിക്കുന്നതും നന്ന് .

ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോ നമഃ

എന്ന് 108 തവണ ജപിക്കുന്നത് ശാസ്താപ്രീതിക്കു ഉത്തമമാണ്.

Related posts

SURYA Rajiv

നിത്യം, നൈമിത്തികം, കാമ്യം ഈ അനുഷ്ഠാനങ്ങൾ എന്താണ്?

SURYA Rajiv

അഭിഷേക ദ്രവ്യങ്ങളും അവയുടെ ഫലപ്രാപ്തിയും

Sanoj Nair

Leave a Comment