Special Days

സമുദ്രത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഒരു ദിനം ജൂൺ 8 ലോക സമുദ്ര ദിനം..

banner

ഇന്ന് ലോക സമുദ്രദിനം. മനുഷ്യന് എന്നും വിസ്മയമായ സമുദ്രങ്ങൾ അവസാനിക്കാത്ത ജൈവ വൈവിധ്യമാണ്. നാം ശ്വസിക്കുന്ന ജീവവായുവിന്റെ ഭൂരിഭാഗവും സമുദ്രമാണ്പ്രദാനം ചെയ്യുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളും ആഗോള വ്യാപാരത്തിനുള്ള വഴികളും ഒരുക്കുന്നതിന് സമുദ്രത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഒരു ദിനമാണ് ഇന്ന്.ഭൂമിയുടെ ചരിത്രത്തിൽ ആദ്യ കാലത്ത് പാൻജിയ എന്ന ഒറ്റ വൻകരയും അതിനെ ചുറ്റി പന്തലാസ്സ എന്ന ഒറ്റ സമുദ്രവുമാണ് ഉണ്ടായിരുന്നത്.ഏകദേശം 248 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് പാൻജിയ പിളർന്നും ,65 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സെനോസോയിക് യുഗത്തിലെ പാലിയോസീൻ കാലഘട്ടത്തിലുമാണ് ഭൂഖണ്ഡങ്ങൾ ഇന്നത്തെ നിലയിലായത്.

ലോകസമുദ്ര ദിനമായി ജൂൺ എട്ട് ആചരിച്ചു തുടങ്ങിയത് 1992-ൽ ബ്രസീലിലെ റിയോ ഡീജനീറോയിൽ നടന്ന ഭൗമ ഉച്ചകോടി മുതലാണ്.
ജീവൻ നിലനിർത്തുന്നതിൽ സമുദ്രങ്ങൾക്കുള്ള പങ്ക്, സമുദ്രങ്ങളുടെയും സമുദ്ര വിഭവങ്ങളുടെയും പ്രാധാന്യം എന്നിവയെക്കുറിച്ച് ആഗോളതലത്തിൽ അവബോധമുണ്ടാക്കൽ,തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ ദിനത്തിൽ നടക്കുന്നത്.

നിർഭാഗ്യവശാൽ സമുദ്രങ്ങൾ ലോകത്തിന്റെ ചവറ്റുകുപ്പയും,മാലിന്യ സംഭരണിയുമായി മാറിയിരിക്കുന്നു.
മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നു.കടലിനടിയിലെ അടിസ്ഥാന ആവാസകേന്ദ്രങള്‍ നശിപ്പിച്ചു,
കടലിൻറെ സ്വാഭാവിക ഉത്പാദനക്ഷമത ഇല്ലാതാക്കി
ആണവ മാലിന്യങ്ങളും, പ്ലാസ്റ്റിക്കുകളും, വ്യവസായശാലകളിലെ മാലിന്യം ഇവയൊക്കെ കടലിൽ കൂടി വരുന്നതിന്റെ ഫലമായി സസ്യപ്ലവകങ്ങളിലും, പവിഴപ്പുറ്റുകളിലും, കടൽ ജീവജാലങ്ങളുടെയെല്ലാം ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നു.

നമ്മുടെയും വരും തലമുറയുടെയും നിലനിൽപിനു വേണ്ടി സമുദ്രങ്ങളെ സംരക്ഷിക്കുക തന്നെ വേണം എന്ന ഓർമ്മപ്പെടുത്തലോടെയാണ് ഈ ദിനം കടന്നു പോകുന്നത്.

Related posts

ജനനായകന് അറുപത്തിയൊന്നാം പിറന്നാൾ മധുരം..

SURYA Rajiv

ഓർമ്മയിലെന്നും കാവാലം ശീലുകൾ ….

SURYA Rajiv

സർവ്വദോഷ ശാന്തിക്കായി നരസിംഹജയന്തി വൃതം…

SURYA Rajiv

Leave a Comment