മലയാളികളുടെ സ്വന്തം വാനമ്പാടി കെ .എസ് ചിത്ര എന്ന അതുല്യ പ്രതിഭക്ക് പിറന്നാൾ മധുരം .1963 ജൂലൈ 27-ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻനായരുടെ ശാന്തകുമാരിയുടെ മകളായി തിരുവനന്തപുരത്താണ് ചിത്രയുടെ ജനനം .ഒരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം എന്നു തന്നെ പറയാം .അച്ഛൻ അറിയപ്പെടുന്ന ഒരു സംഗീതജ്ഞനും തിരുവനന്തപുരത്തെ സാംസ്കാരിക സദസ്സുകളില്‍ നിത്യസാന്നിധ്യവുമായിരുന്നു. ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയതും ആദ്യസംഗീതപാഠങ്ങൾ പറഞ്ഞു കൊടുത്തിരുന്നതും അച്ഛനായിരുന്നെങ്കിലും ചിത്ര ഒരു നല്ല സംഗീതജ്ഞയാകുന്നതിനോടൊപ്പം കുലീനവും സംസ്കാരഭദ്രവുമായ ഒരു സ്വഭാവത്തിന്റെ ഉടമ കൂടി ആകുന്നതിൽ അച്ഛനോടൊപ്പം അമ്മയും ഒരു വലിയ പങ്കു വഹിച്ചു. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു.യൂത്ത് ഫെസ്റ്റിവലുകളിലും, ആകാശവാണിയിലും, സംഗീതവേദികളിലും തിളങ്ങി .
1979-ൽ അട്ടഹാസമെന്ന ചിത്രത്തിന് വേണ്ടി എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന ‘ചെല്ലം ചെല്ലം’ എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു ചിത്രയുടെ തുടക്കം. അവിടെ നിന്നു് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, അസമിയ എന്നിങ്ങനെ പല ഭാഷകളിലായി എണ്ണമറ്റ ഗാനങ്ങൾക്കുടമ. ആറു ദേശീയ അവാര്‍ഡുകൾ അടക്കം ഒട്ടനവധി പുരസ്കാരങ്ങൾ. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖഗായകരുടെയും കൂടെ പാടാനുള്ള അവസരം. ലതാ മങ്കേഷ്കറിനു ശേഷം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പാടിയ ഇന്ത്യന്‍ ഗായിക .തുടര്‍ച്ചയായി പതിനൊന്നു വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുക. ഈ ഗായികയ്ക്കു മലയാള സിനിമാസംഗീത ലോകത്തുള്ള സ്ഥാനം മനസ്സിലാക്കണമെങ്കില്‍ ഈ ഒരു ബഹുമതി ഒന്നു മാത്രം മതി. അതു കൂടാതെ നാലു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡുകൾ ലഭിച്ചു എന്നതു് മറ്റാർക്കും ഇതു വരെ കിട്ടാത്ത ഒരു അപൂർവ്വ ബഹുമതികൂടെയാണ് .
2005ല്‍ രാജ്യം പത്മശ്രീ നല്കി ചിത്രയെ ആദരിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരത്തിനും ചിത്ര അര്‍ഹയായി.ഈ സ്വരമാധുരി ചലച്ചിത്രസംഗീതരംഗത്തു് പ്രസരിക്കുവാൻ തുടങ്ങിയിട്ടു് 40 വര്‍ഷങ്ങൾ കഴിഞ്ഞിരിക്കുന്നു.മുതിർന്ന തലമുറയ്ക്കു് ‘നമ്മുടെ ചിത്ര’യാണെങ്കിൽ ഇളം തലമുറയ്ക്കു് ‘നമ്മുടെ ചിത്രച്ചേച്ചി’യാണു്നമ്മുടെ ചിത്രച്ചേച്ചി’പിറന്നാൾ ആശംസൾ ….