Featured Special Days

അമ്മ രണ്ടക്ഷരങ്ങളടെ മഹാകാവ്യം.

banner

കുടുംബത്തിന് വെളിച്ചമാകുന്ന സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മ അമ്മയെക്കുറിച്ച് ചിന്തിക്കേണ്ട ദിനമാണ് മദേഴ്സ് ഡേ.അമ്മമാരെ കണ്‍കണ്ട ദൈവമായി കാണുന്ന പാരമ്പര്യമാണ് ഭാരതത്തിന്റെത് . അമ്മയുടെ കരുതലിന് മുന്നില്‍ ഇന്ന് ലോകം ഒന്നു ചേരുംപോൾ നിസ്വാര്‍ഥമായ സ്‌നേഹം പകരാന്‍ കഴിയുന്ന ഒരേ ഒരാള്‍ ആണ് അമ്മ . അമ്മയുടെ സ്‌നേഹത്തെ ഓര്‍ക്കാന്‍ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി നാം മാതൃദിനം ആഘോഷിക്കുന്നുണ്ട്. ഈയൊരു ദിവസമെങ്കിലും നമുക്ക് അവരെ മാനിക്കാം. കൈപ്പിടിച്ച് നടത്തിയ, അറിവ് പകര്‍ന്ന് നല്‍കിയ വേദനയിലും പുഞ്ചിരിക്കുന്ന ആ മുഖം സ്‌നേഹത്തോടെ നമുക്ക് ഓര്‍ക്കാം.

എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ലോകമെങ്ങും വിവിധ പരിപാടികളാണ് ഈ ദിനത്തില്‍ സംഘടിപ്പിക്കുന്നത് . അമ്മമാരോടുള്ള സ്നേഹം വെളിപ്പെടുത്താൻ മാത്രമായിട്ടൊരു ദിനം ആവശ്യമുണ്ടോ എന്ന്. നിലവിലെ സാഹചര്യങ്ങൾ ഇതിനുള്ള ഉത്തരം ലഭിക്കും .അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിൽ ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്. ഏറി വരുന്ന വൃദ്ധസദനങ്ങളും ആളുകൾ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോകുന്നതും, ഇന്ന് നമുക്ക് കാണാൻ സാധിക്കും. അമ്മയെ തിരിച്ചറിയാൻ പോലുമാകാത്ത വിധത്തിൽ ലഹരിക്കടിമപ്പെട്ടും പണത്തിന് വേണ്ടിയും കൊല ചെയ്യുന്ന ഈ കാലത്ത് മാതൃദിനത്തിന് ഏറെ പ്രസക്തിയുണ്ട് .

ജീവന്റെ ഓരോ തുടിപ്പിലും നമ്മളെ കരുതിയ സ്നേഹസാഗരമാണ് ‘അമ്മ.നന്മയുടെ നീർച്ചാലുകൾ നമ്മിലേക്ക് ഒഴുക്കിയ മഹാസാഗരമാണ് ‘അമ്മ.ആ അമ്മയ്ക്ക് പകരം വെക്കാനാവില്ലൊന്നും.
മക്കള്‍ക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാര്‍ക്കും നേരാം മാതൃദിന ആശംസകൾ…

Related posts

കൊറോണ കാലത്ത് ജന്മദിനം ആഘോഷിച്ച സുജാതാ മോഹന്‍റെ വീഡിയോ കാണാം…

admin

Sanoj Nair

64 യോഗിനി ചൗസാത്തീ യോഗിനീ ക്ഷേത്രം

SURYA Rajiv

Leave a Comment