health

കരിഞ്ചീരകം; ഔഷധ ഗുണങ്ങൾ ഏറേ..

banner

കരിഞ്ചീരകം എന്നത് അനവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ്. അനവധി ഫലങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയണ്‍, ഫോസ്ഫറര്‍, കാര്‍ബണ്‍, ഹൈഡ്രേറ്റ് തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നു. മരണം ഒഴിച്ച് ബാക്കി എല്ലാത്തില്‍ നിന്നും കരിഞ്ചീരകം രക്ഷിക്കും.കരിഞ്ചീരകത്തിന്റെ 28 ശതമാനത്തോളം എണ്ണയാണ്. വൈറസിനെയും സൂക്ഷമാണുക്കളേയും നശിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങളും കരിഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുന്ന കരോട്ടിനും ശക്തമായി ഇതില്‍ അടങ്ങിയിരിക്കുന്നു. മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍, അമ്ല പ്രതിരോധകങ്ങള്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിക്കുന്നു.ഓരോ ദിവസവും ഇരുപത്തിയൊന്ന് കരിഞ്ചീരകമെടുത്ത് ശീലക്കഷ്ണത്തില്‍ പൊതിര്‍ത്തുക. ശേഷം, എല്ലാ ദിവസവും അതുപയോഗിച്ച് നസ്യം ചെയ്യുക (മൂക്കിലുറ്റിക്കുക).
വലത്തെ മൂക്കില്‍ രണ്ടു തുള്ളിയും ഇടത്തെ മൂക്കില്‍ ഒരു തുള്ളിയും ഉറ്റിക്കുക രണ്ടാം ദിവസം ഇടത്തേതില്‍ രണ്ട് തുള്ളിയും വലത്തെതില്‍ ഒരു തുള്ളിയും ഉറ്റിക്കുക.
മൂന്നാം ദിവസം വലത്തെതില്‍ രണ്ടു തുള്ളിയും ഇടത്തെതില്‍ ഒരു തുള്ളിയും ഉറ്റിക്കുക…
ഇത് ഏറെ പല രോഗങ്ങള്‍ക്കും ശമനമാണ്.

          വൈദ്യശാസ്ത്ര പണ്ഡിതന്മാര്‍ കരിഞ്ചീരകം അനവധി രോഗങ്ങള്‍ക്ക് മരുന്ന് നിര്‍ദ്ദേശിച്ചിരുന്നതായി നമുക്ക് കാണാന്‍ കഴിയും. 

മുടികൊഴിച്ചില്‍:

മികച്ച ഔഷധമായി ഇസ്ലാമിക വൈദ്യന്മാര്‍ നിര്‍ദേശിച്ചിരുന്നു. കരിഞ്ചീരക പൊടി കാട്ടാശാലയുടെ നീരില്‍ ഒരു ടീസ്പൂണ്‍ സുര്‍ക്കെസെയിനും ഒരു കപ്പ് സൈറ്റൂണെണ്ണയും കൂട്ടി കുഴച്ച് വൈകുന്നേരങ്ങളില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. എന്നിട്ട് ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. മുടികൊഴിച്ചിലിന് ശമനമുണ്ടാവും. തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം 15 മിനുറ്റ് വെയില്‍ കായുക. അഞ്ചു മണിക്കൂറിന് ശേഷം മാത്രമേ കുളിക്കാവൂ. ഇപ്രകാരം ഒരാഴ്ച തുടരുക.

തലവേദന:

അല്‍പ്പം കരിഞ്ചീരകപ്പൊടിയും അതിന്റെ പകുതി ഗ്രാമ്പൂവിന്റെയും നന്നായി പൊടിച്ച പൊടികള്‍ സമമായി കൂട്ടിച്ചേര്‍ത്ത് തലവേദനയുണ്ടാകുമ്പോള്‍ വെണ്ണ ചേര്‍ക്കാത്ത പാലില്‍ സേവിക്കുക. കൂടാതെ കരിഞ്ചീരക എണ്ണ തലവേദനയുള്ളിടത്ത് തേച്ച് ഉഴിയുന്നതും ഉത്തമമാണ്.

ഉറക്കമില്ലായ്മ:

ഒരു സ്പൂണ്‍ കരിഞ്ചീരകത്തില്‍ തേനില്‍ ചാലിച്ച് ഒരു കപ്പ് ചൂടുപാലില്‍ ചേര്‍ത്ത് കുടിക്കുക.

ആസ്തമയും ശ്വസനേന്ദ്രിയ രോഗങ്ങളും :

ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ചൂടുവെള്ളത്തില്‍ കലര്‍ത്തി ദിവസം ഒരു നേരം കഴിക്കുക. രാത്രി കരിഞ്ചീരക തൈലം നെഞ്ചില്‍ തടവുന്നതും തിളക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നതും ഏറെ ഉത്തമമാണ്.

മുതുകു വേദനയും വാത സംബന്ധമായ പ്രശ്‌നങ്ങുളും :

അല്പം കരിഞ്ചീരകതൈലം മിതമായ അളവില്‍ ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. ഒരു സ്പൂണ്‍ കഞ്ചീരക തൈലം തേനില്‍ ചേര്‍ത്ത് രണ്ടു നേരം കഴിക്കുന്നതും ഉത്തമമാണ്.

വയറിളക്കം:

ഒരു കപ്പ് തൈരില്‍ ഒരു ടീസ്പൂണ്‍ കരിഞ്ചീരകതൈലം ചേര്‍ത്തു കഴിക്കുക. രോഗ ലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെ ദിവസവും രണ്ടു നേരം കഴിക്കണം.

പ്രമേഹം:

ഒരു കപ്പ് കട്ടന്‍ചായയില്‍ 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് ദിവസം രണ്ട് നേരം കഴിക്കുക. പഞ്ചസാരയും എണ്ണയില്‍ പൊരിച്ചതും വര്‍ജ്ജിക്കണം.

തൊണ്ടവരള്‍ച്ച:

ഒരു ടീസ്പൂണ്‍ തൈലം ചൂട് വെള്ളത്തില്‍ കലര്‍ത്തി രണ്ടു നേരം കഴിക്കുക. നെഞ്ചും പുറവും തൈലം പുരട്ടി തടവുന്നതും നല്ലതാണ്.

കടുത്ത പനി:

ഒരു ടീസ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ലാസ് നാരങ്ങാ നീരില്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുക. രോഗ ലക്ഷണങ്ങള്‍ നീങ്ങുന്നത് വരെ ഈ ചികിത്സ തുടരണം.

തലവേദന:

നെറ്റിയിലും ചെവിയരികില്‍ മുഖത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും കരിഞ്ചീരകത്തൈലം കൊണ്ട് തടവുകയും തലക്ക് കെട്ടിടുകയും ചെയ്യുക. രാവിലെ വെറും വയറ്റില്‍ ഒരൂ സ്പൂണ്‍ കരിഞ്ചീരകത്തൈലം കഴിക്കുകയും ചെയ്യാം.

പൊതുവായ ആരോഗ്യ വര്‍ദ്ധനവിന്:

ദിവസവും ഒരു ടീസ്പൂണ്‍ തൈലം 2 സ്പൂണ്‍ ശുദ്ധ തേനില്‍ ചേര്‍ത്തു രണ്ടു നേരം കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ എറെ സഹായിക്കും.

ചര്‍മ്മ സംരക്ഷണത്തിന്:

കരിഞ്ചീരക തൈലവും ഒലീവെണ്ണയും ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് നന്നായി പുരട്ടിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

രക്ത സമ്മര്‍ദ്ധവും പിരിമുറുക്കവും കുറക്കാന്‍:

ദിവസേന കാലത്ത് പ്രാതലിനൊപ്പം ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഏതെങ്കിലും ഹലാലായ പാനീയത്തോടൊപ്പം ചേര്‍ത്ത് കഴിക്കുക. ഒരിതള്‍ വെള്ളുള്ളിയും തിന്നുന്നത് ഉത്തമം. ശരീരം മുഴുവന്‍ കരിഞ്ചീരക തൈലം പുരട്ടിയ ശേഷം സണ്‍ബാത്ത് നടത്തുക (വെയില്‍കായുക). മുമ്മൂന്നു ദിവസങ്ങല്‍ ഇടവിട്ട് അരമണിക്കൂര്‍ വീതം ഒരു മാസക്കാലം തുടര്‍ച്ചയായി ചെയ്താല്‍ ഫലസിദ്ധി ലഭിക്കും.

ക്ഷീണവും അലസതയും മാറാന്‍:

ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്‌ളാസ്സ് ശൂദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങ ജ്യൂസിലോ തേനിലോ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. പത്തുദിവസം തുടര്‍ച്ചയായി ചെയ്യുക.

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍:

ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം 100 മി.ഗ്രാം തിളപ്പിച്ച കര്‍പ്പൂര തുളസിയില്‍ കലര്‍ത്തി ചുരുങ്ങിയത് 15 ദിവസം കഴിക്കുക.

പേശീവേദനകള്‍ക്ക്:

വേദനയുള്ള ഭാഗത്ത് തൈലം കൊണ്ട് തടവുക. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ശുദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാ ജ്യൂസിലോ ചേര്‍ത്ത് കഴിക്കുന്നതും ഗുണകരമാണ്.

കടുത്ത മനസ്സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ഒരു കപ്പ് ചായയിലോ കാപ്പിയിലോ ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുക.

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ഒരു സ്പൂണ്‍ ഒലീവെണ്ണയില്‍ കലര്‍ത്തി ഭക്ഷണത്തിന് ശേഷം കഴിക്കുക.

ഉറക്കക്കുറവിന് ഒരു ടാബിള്‍ സ്പൂണ്‍ കരിഞ്ചീരകത്തൈലം തേനില്‍ കലര്‍ത്തി ഏതെങ്കിലും ചുടുപാനിയത്തില്‍ കലര്‍ത്തി വൈകുന്നെരം കഴിക്കുക.

മഞ്ഞപ്പിത്തം:

ഒരു കപ്പ് പാലില്‍ 2.5 മി.ലി കരിഞ്ചീരക തൈലം കലര്‍ത്തി ദിവസം രണ്ടു നേരം കഴിക്കുക. (ഒന്ന് കാലത്തും ഒന്ന് രാത്രി ഭക്ഷണത്തിന് ശേഷവും).

വയറെരിച്ചില്‍:

ഒരു കപ്പ് മുസ്സമ്പി ജൂസില്‍ 2.5 മി.ലി ജീരക തൈലം കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിനു മുമ്പും കഴിക്കുക. പത്ത് ദിവസം ചികിത്സ തുടരുക. ലഹരി വസ്തുക്കളും മുളകുചേര്‍ത്തതോ പുളിച്ചതോ ആയ സാധനങ്ങളും പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.

പൊണ്ണത്തടി കുറക്കാന്‍:

5 മി.ലി കരിഞ്ചീരക തൈലം രണ്ടു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് ഇളം ചൂട് വെള്ളത്തില്‍ ദിവസം രണ്ട് നേരം കഴിക്കുക. അരി ഭക്ഷണം ഒഴിവാക്കുക.

സോറിയാസിസ്:

ആറ് ചെറുനാരങ്ങ ജ്യൂസാക്കിയെടുത്ത് 50 ഴാ കരിഞ്ചീരക തൈലം ചേര്‍ത്ത് രോഗബാധയുള്ള സ്ഥലത്ത് പുരട്ടുക.

കൈകാല്‍ വിണ്ട് കീറല്‍ (രക്തസ്രാവത്തോടൊപ്പം) :

ഒരു ഗ്‌ളാസ്സ് മുസ്സമ്പി ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കലര്‍ത്തി ദിവസം രണ്ട് നേരം (കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരവും) കഴിക്കുക. കോഴിയിറച്ചി, മുട്ട, വഴുതനങ്ങ എന്നിവ ഒഴിവാക്കുക. കരിഞ്ചീരകത്തില്‍ നിന്നുണ്ടാക്കിയ ഓയിന്‍മെന്റും ഉപയോഗിക്കാം.

രക്തക്കുറവും വിളര്‍ച്ചയും:

ഒരു കൊളുന്ത് പൊതീന ഇല വെള്ളത്തില്‍ തിളപ്പിച്ച ഒരു കപ്പ് ജ്യൂസെടുത്ത് 2.5 മി.ലി കരിഞ്ചീര തൈലം ചേര്‍ത്ത് കാലത്തും വൈകുന്നേരവും കഴിക്കുക. തൈര് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 21 ദിവസം ചികിത്സ തുടരുക.

പൈല്‍സ്, മലബന്ധം:

2.5 മി.ലി കരിഞ്ചീര തൈലം ഒരു കപ്പ് കരിഞ്ചായയില്‍ ചേര്‍ത്ത് കാലത്ത് വെറും വയറ്റിലും രാത്രിയും കഴിക്കുക. ചൂടുള്ളതും മസാല ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ലൈംഗികാവയവങ്ങളിലെ നീര്‍വീക്കം:

ആദ്യം സോപ്പ് വെള്ളം കൊണ്ട് തേച്ച് കഴുകി ഉണങ്ങിയ ശേഷം വീര്‍ത്ത ഭാഗത്ത് അല്പം കരിഞ്ചീരത്തൈലം പുരട്ടുക. അടുത്ത പ്രഭാതം വരെ അത് കഴുകാതിടുക. മൂന്നു ദിവസം ഈ ചികിത്സ തുടരുണം.

സ്ത്രീ സഹജ രോഗങ്ങള്‍ (വെള്ളപ്പോക്ക്, അമിത രക്തസ്രാവം, ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാവുന്ന വയറു വേദന, മുതുകു വേദന) :

രണ്ട് ഗ്‌ളാസ്സ് വെള്ളത്തില്‍ പൊതീനയിലയിട്ടു തിളപ്പിച്ചെടുത്ത ശേഷം 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരത്തും കഴിക്കുക. 40 ദിവസം ചികിത്സ തുടരുക. അച്ചാറ്, വഴുതിന, മുട്ട, മാംസം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കുക.

കണ്ണ് സംബന്ധമായ അസുഖങ്ങള്‍:

കണ്ണ് ചുവപ്പ്, കണ്ണ് തിമിരം, കണ്ണില്‍ നിന്നും എല്ലായ്‌പോഴും വെള്ളം പോവുക തുടങ്ങി കണ്ണിനുണ്ടാവുന്ന അസുഖങ്ങള്‍ക്ക് ഒരു കപ്പ് ക്യാരറ്റ് ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീര എണ്ണ കലര്‍ത്തി ദിവസം രണ്ട് നേരം കഴിക്കുക. (രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവും. ചികിത്സ 40 ദിസവം തുടരാം. അച്ചാറ്, വഴുതിന, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കണം.

സന്ധിവേദന, വാതം :

ഒരു സ്പൂണ്‍ വിനാഗിരി, 2.5 മി.ലി കരിഞ്ചീര തൈലം, രണ്ട് സ്പൂണ്‍ തൈലം എന്നിവ ചേര്‍ത്ത് രാവിലെ പ്രാതലിനു മുമ്പായും രാത്രി ഭക്ഷണ ശേഷവും കഴിക്കുക.

കിഡ്‌നി വേദനക്ക്:

250 ഗ്രാം കരിഞ്ചീരപ്പൊടി തേനില്‍ ചാലിച്ച് തയ്യാറാക്കിയ മരുന്നില്‍ നിന്ന് രണ്ട് സ്പൂണെടുത്ത് അരകപ്പ് വെള്ളത്തില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കൂട്ടിച്ചേര്‍ത്ത് ദിവസവും ഒരു നേരം കഴിക്കുക. 21 ദിവസത്തേക്ക് ഈ ചികിത്സ തുടരണം.

Related posts

ഉഴുന്നിന്റെ ഗുണങ്ങളും ദോഷങ്ങളും

SURYA Rajiv

ഇനി കൊറോണയെ കുറിച്ചറിയാൻ ലോകാരോഗ്യ സംഘടനയുടെ വാട്‌സപ്പ് ഹെൽത്ത് അലേർട്ട്

Sanoj Nair

കുട്ടികളുടെ അമിത വണ്ണം ആരോഗ്യത്തെ ബാധിക്കുമോ ?

SURYA Rajiv

Leave a Comment