Featured health
banner

ആധുനിക നഴ്സിങിന്റെ ഉപജ്ഞാതാവായ ‘‘വിളക്കേന്തിയ വനിത’’ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. നഴ്സുമാർ സമൂഹത്തിനു നൽകുന്ന അവരുടെ വിലയേറിയ സേവനം ഓർമപ്പെടുത്താനാണ് നഴ്സസ് ദിനവും നഴ്സസ് വാരാചരണവും നടത്തുന്നത്. നഴ്സസ് വാരാചരണം മേയ് 6 മുതൽ 12 വരെയും നഴ്സസ് ദിനം മേയ് 12 നും ആചരിക്കുന്നു. നഴ്സസ് വാരാചരണത്തോടനുബന്ധിച്ച് കാലാകായികമത്സരങ്ങൾ, വാദപ്രതിവാദങ്ങൾ, സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച നഴ്സുമാരെ ആദരിക്കുക എന്നിവ നടത്തുന്നു. ഈ വർഷത്തെ നഴ്സസ് ദിന പ്രമേയം ‘‘ നഴ്സിംഗ് – സുസ്ഥിര വികസനത്തിന്റെ ലക്ഷ്യം നേടിയെടുക്കാനുള്ള ശബ്ദം’’ എന്നുള്ളതാണ്.

ലോകമെമ്പാടും മ​ല​യാ​ളി ന​ഴ്സു​മാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ​വും ക​ഠി​നാ​ധ്വാ​ന​വും അ​ർ​പ്പ​ണ​മ​നോ​ഭാ​വ​വു​മാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​വ​ർ​ക്ക് അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം അ​വ​സാ​നി​ച്ചി​ട്ടി​ല്ല,എ​ങ്കി​ലും എ​ന്തും നേ​രി​ടാ​നു​ള്ള ധൈ​ര്യ​ത്തോ​ടെ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി ന​ഴ്സു​മാ​ർ അ​ണി​നി​ര​ക്കു​ന്നു. നി​പ വൈ​റ​സി​നെ ചെ​റു​ക്കു​ന്ന​തി​നി​ട​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടേ​ണ്ടി വ​ന്ന പ്രി​യ​പ്പെ​ട്ട ലി​നി​യു​ടെ ഓ​ർ​മ ന​ഴ്സ​സ് ദി​ന​ത്തി​ലെ നൊമ്പരമാകുന്നു ഇന്നും.


കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നി​ട​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​ണ്. എ​ന്നി​ട്ടും ന​ഴ്സു​മാ​ർ, ജ​ഐ​ച്ച്ഐ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ണ്ടാ​യി. പ്രാ​യം ചെ​ന്ന രോ​ഗി​ക​ളെ ശു​ശ്രൂ​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സ് രേ​ഷ്മ​യ്ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ചികിത്സയിൽ കഴിയുമ്പോഴും രേ​ഷ്മ പ​റ​ഞ്ഞ​ത് രോ​ഗം ഭേ​ദ​മാ​യാ​ൽ വീ​ണ്ടും കോ​വി​ഡ് വാ​ർ​ഡി​ൽ ജോ​ലി ചെ​യ്യു​മെ​ന്നാ​ണ്. ഇ​തു​ത​ന്നെ​യാ​ണ് പാ​പ്പ​യും അ​നീ​ഷും സ​ന്തോ​ഷും പ​റ​ഞ്ഞ​ത്. ന​ഴ്സ​സ് ദി​ന​ത്തി​ൽ ഇ​വ​ർ കേരളത്തിന്റെ അഭിമാനമാകുന്നു.
വി​ദേ​ശ രാ​ഷ്ട്ര​ങ്ങ​ളി​ൽ പ​ല​തി​ലും യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ ന​ഴ്സു​മാ​രും ഡോ​ക്ട​ർ​മാ​രും ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന വാ​ർ​ത്ത​ക​ൾ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. മും​ബൈ, ഡ​ൽ​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ഴ്സു​മാ​ർ ഇ​തേ​സ്ഥി​തി നേ​രി​ടു​ന്ന​താ​യി പറയപ്പെടുന്നു . ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​നും ആ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി നാം കാണേണ്ടതുണ്ട്.

ആധുനിക നഴ്സിങ്ങിനെ കാരുണ്യത്തിന്റെയും അർപ്പണബോധത്തിന്റെയും പുണ്യ കർമമമായി മാറ്റിയ ഫ്ലോറെൻസ് നൈറ്റിങ്ഗേലിന്റെ ഓർമയ്ക്കായാണ് നഴ്സസ് ദിനം ആഘോഷിക്കുന്നത്. ഉല്ലാസങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ഇറ്റലിയിലെ ഫ്ളോറൻസിൽ വില്യം എഡ്വേർഡ് നൈറ്റിങ്ഗേലിന്റെയും ഫ്രാൻസിസ് സ്മിത്തിന്റെയും മകളായി 1820 മേയ് 12 നാണ് ഫ്ലോറെൻസ് ജനിച്ചത്.
ജർമനിയിലെ നഴ്സുമാരെ പരിശീലിപ്പിക്കുന്നതിനുള്ള സ്കൂളിൽ ചേർന്ന അവർ 1853 ൽ ലണ്ടനിലെ വനിതാ ആശുപത്രിയിലെ സൂപ്രണ്ടായി. 1854 ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് റഷ്യയ്ക്കെതിരായി ക്രിമിയൻ യുദ്ധമുണ്ടായപ്പോൾ ബ്രിട്ടിഷ്സർക്കാരിന്റെ നിർദേശ പ്രകാരം, മുറിവേറ്റ പടയാളികളെ ശുശ്രൂഷിക്കാൻ നൈറ്റിങ്ഗേൽ യുദ്ധമുഖത്തെത്തി.

മുറിവേറ്റവർക്ക് അവരുടെ സാമീപ്യവും സഹായവും അനുഗ്രഹമായി. രാത്രികാലങ്ങളിൽ രോഗവിവരങ്ങൾ അന്വേഷിക്കാൻ കത്തിച്ച വിളക്കുമായി എത്തുമായിരുന്ന നൈറ്റിങ്ഗേലിനെ രോഗികൾ ‘വിളക്കേന്തിയ വനിത’ എന്നും വിളിച്ചു.

1857 ൽ ഇന്ത്യയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ നൈറ്റിങ്ഗേലിന്റെ ശ്രദ്ധ ഇവിടേക്കു തിരിഞ്ഞു. മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി 1859 ൽ ഒരു റോയൽ കമ്മിഷൻ നിയോഗിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ അവരെ സന്ദർശിച്ച് ഉപദേശം തേടുമായിരുന്നു. 1860 ൽ ലണ്ടനിൽ നൈറ്റിങ്ഗേൽ ട്രെയിനിങ് സ്കൂൾ ഫോർ നഴ്സസ് സ്ഥാപിച്ചു.

1907—ൽ ബ്രിട്ടിഷ് സർക്കാർ ഓർഡർ ഓഫ് മെറിറ്റ് നൽകി അവരെ ആദരിച്ചു. ഈ ബഹുമതി ആദ്യം നേടുന്ന വനിതയായി അവർ. 1910 ഓഗസ്റ്റ് 13 ന് നൈറ്റിങ്ഗേൽ ഉണരാത്ത നിദ്രയിലേക്കു പ്രവേശിച്ചു.

ഇന്ത്യയിൽ ,കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ദേശീയാരോഗ്യപദ്ധതികളുടെ നടപ്പാക്കലിന് നഴ്സുമാർ വളരെ വലിയ പങ്കുവഹിക്കുന്നു. ആരോഗ്യമേഖലയിലെ ഏറ്റവും വലിയ തൊഴിൽമേഖലയാണ് നഴ്സിങ്. നഴ്സുമാർ 365 ദിവസവും 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു ജനവിഭാഗമാണ്. സുസ്ഥിരവികസനലക്ഷ്യം കൈവരിക്കാനുള്ള താക്കോൽ നഴ്സുമാർ തന്നെയാണ്. അവരുടെ പ്രവർത്തനങ്ങൾ അവശതയും കഷ്ടപ്പാടും അനുഭവിക്കുന്ന ജനതയുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു. രോഗപ്രതിരോധത്തിനും രോഗീപരിപാലനത്തിനും ആരോഗ്യപുനരധിവാസത്തിനും സാന്ത്വനചികിത്സയ്ക്കും നഴ്സുമാരുടെ പങ്ക് വളരെ വലുതാണ്.

Related posts

സാനിറ്റയിസർ തീപൊള്ളലിന് കാരണമാകുമോ? സത്യം ഇതാണ്

SURYA Rajiv

ആചാരവും ചരിത്രപഴമയും നിറയുന്ന തൃപ്പൂത്താറാട്ട്

Sanoj Nair

എങ്ങനെ നമ്മുടെയുള്ളിലെ ഊർജ്ജം വർദ്ധിപ്പിക്കാം? സദ്ഗുരു പറയുന്നത് ശ്രദ്ധിക്കൂ..

SURYA Rajiv

Leave a Comment