film

വിവാഹ ജീവിതം വേണ്ടന്ന് വെക്കാനുള്ള കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി..

banner

വിവാഹ ജീവിതം വേണ്ടന്ന് വെക്കാനുള്ള കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി… ലക്ഷ്മി ഗോപാലസ്വാമി ഇതുവരെയും വിവാഹം കഴിച്ചട്ടില്ല. ഇതിന്റെ കാരണങ്ങൾ പലതും താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാനാണ് ആഗ്രഹം പക്ഷെ അദ്ദേഹത്തിന്റെ കല്യാണം നേരത്തെ നടന്നു പോയില്ലേ .ഇപ്പോൾ അമ്പത് വയസിൽ എത്തി നിൽക്കുന്ന താരം പക്ഷെ ഇതുവരെയും വിവാഹം കഴിച്ചട്ടില്ല. ഒരുപോലെ ചിന്തയും വിശ്വാസവും ഉള്ള ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ചിലപ്പോൾ ഞാനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. ഞാൻ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേൾ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാൻസും. അതായിരുന്നു ആഗ്രഹം. ഇപ്പോൾ വേണമെങ്കിൽ പറയാം ഇത് എന്റെ വിധിയാണെന്ന്.വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. സിനിമയിൽ അല്ലാതെ ജീവിതത്തിൽ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാൻ. അതിനിടയിൽ ജീവിതത്തിൽ ഒരു പുരുഷൻ അത്രയേറെ പ്രാധാന്യത്തോടെ വന്നാൽ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോൾ ഞാൻ കരുതുന്നു അത് സംഭവിക്കുമ്പോൾ സംഭവിക്കട്ടെ. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയിൽ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോൾ നടക്കും. ഞാൻ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച നർത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി.

Related posts

ലൈഫ് ഓഫ് ഇർഫാൻ, സമാനതകളിലാത്ത നടനവൈഭവം…

SURYA Rajiv

രണ്ട് വഴിയില്‍ സഞ്ചരിക്കാം എന്ന് തീരുമാനിച്ച് ടെലിവിഷൻ താരം മേഘ്‌നയും ഡോണ്‍ണും .

SURYA Rajiv

ലോക്ക്ഡൗൺ കാലം നമ്മുടെ താരങ്ങൾ ദാ.. ഇങ്ങനെയൊക്കെയാണ്… .

SURYA Rajiv

Leave a Comment