film
banner

അഭിനയത്തിന്റെ വേറിട്ട മുഖം ,കരമന ജനാർദ്ദനൻ നായരുടെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ..

കരമന ജനാർദ്ദനൻ നായർ ചലച്ചിത്ര ലോകത്തുനിന്നും വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്താണ്ട്.തിരുവനന്തപുരം ജില്ലയിലെ കരമനയിൽ ജനിച്ച അദ്ദേഹം വിദ്യാഭ്യാസത്തിനു ശേഷം ആകാശവാണിയിൽ ജോലിചെയ്തിരുന്ന കാലത്താണ് നാടകരംഗത്ത് സജീവമാകുന്നത് .തിരുവനന്തപുരം നാടകവേദി എന്ന ഡ്രാമ ക്ലബ്ബിൽ അംഗത്വമെടുക്കുകയും ചെയ്തു. പിന്നിട് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന് നാടക പഠനം തുടങ്ങി. പഠനകാലത്ത് അദ്ദേഹം അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളടക്കം പല നാടകങ്ങളിലും അഭിനയിച്ചു തന്റെ അഭിനയ പാടവം പ്രദർശിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത “മിത്ത്” എന്ന ലഘുചിത്രത്തിലാണ് കരമനയുടെ ആദ്യ സിനിമ. 1969ൽ ഉറങ്ങാത്ത സുന്ദരി എന്ന സിനിമയിലൂടെയാണ് കരമന ജനാർദ്ദനൻ നായർ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ സിനിമകളിലൂടെയാണ് കരമന പ്രശസ്തനാകുന്നത്.

സ്വയംവരം,എലിപ്പത്തായം,മുഖാമുഖം,മതിലുകൾ എന്നീ അടൂർ ഗോപാലകൃഷ്ണൻ സിനിമകളിൽ കരമന ജനാർദ്ദനൻ നായർ അഭിനയിച്ചിട്ടുണ്ട്. എലിപ്പത്തായത്തിലെ ഉണ്ണി എന്ന കഥാപാത്രത്തിലൂടെയാണ് കരമന ശ്രദ്ധിയ്ക്കപ്പെട്ടത്.1980 – 2000 കാലത്ത് ധാരാളം സിനിമകളിൽ വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഒഴിവുകാലം,വെള്ളാനകളുടെ നാട്, ധ്വനി…. തുടങ്ങിയ സിനിമകളിൽ അദ്ദേഹം മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ച്ചവെച്ചു.1999ല്‍ പുറത്തിറങ്ങിയ എഫ്.ഐ.ആര്‍. എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.അഭ്രപാളിയിൽ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളെ ബാക്കിയാക്കി 2000 ഏപ്രില്‍ 24ന് കരമന ജനാർദ്ദനൻ നായർ എന്ന അനശ്വര കലാകാരൻ വിടവാങ്ങി …..

Related posts

നർത്തനം …മോഹനം @ 60 : മോഹൻലാലിന്റെ മികച്ച അഞ്ചു നൃത്തരംഗങ്ങൾ

Sanoj Nair

“വാത്സല്യ”വർഷത്തിന്റെ 27 ആണ്ടുകൾ !

Sanoj Nair

ലോക്ക് ഡൗൺ കാലത്തെ പാട്ടുജീവിതം…

SURYA Rajiv

Leave a Comment