film

സൂപ്പർതാരങ്ങളെക്കാൾ പ്രതിഫലം മേടിച്ച നടൻ !

banner

ഹോളിവുഡ് സിനിമയിൽ യൂദാസിന്റെ വേഷത്തില്‍ അഭിനയിച്ച ചിത്രം വെള്ളിത്തിരയില്‍ കാണാന്‍ നില്‍ക്കാതെയാണ് കലിംഗ ശശി യാത്രയായത്. ആക്ഷന്‍ സൂപ്പര്‍താരം ടോം ക്രൂസ് നായകനായ ചിത്രത്തിൽ ബൈബിൾ കഥാപാത്രമായ യൂദാസിനു ചേർന്ന മുഖം അന്വേഷിച്ചു നടക്കുകയായിരുന്നു സ്പീൽബെർഗും സംഘവും. ദുബായിലെ പ്രൊഡക്‌ഷൻ കമ്പനിയാണ് ശശിയുടെ ചിത്രം അയച്ചുനൽകിയത്. തുടർന്ന് 2015ൽ വിവിധ വിദേശരാജ്യങ്ങളിൽവച്ച് ചിത്രീകരണം പൂർത്തിയാക്കി.താമസിച്ചിരുന്ന ഹോട്ടലിനു മുകളിൽ ദിവസവും രാവിലെ ഹെലികോപ്ടർ വന്ന് അദ്ദേഹത്തെ ലൊക്കേഷനിൽ എത്തിക്കുകയായിരുന്നുവെന്നു ഒരിക്കൽ കലിംഗശശി വെളിപ്പെടുത്തിയിരുന്നു.

കമ്പനിയുമായുള്ള കരാർപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന കാരണത്താൽ അദ്ദേഹം സിനിമയുടെ പേരോ സംവിധായകന്റെ പേരോ പുറത്തറിയിച്ചിരുന്നില്ല 4 വര്‍ഷങ്ങള്‍ക്ക് മുുമ്പ് നടന്‍ അജു വര്‍ഗീസാണ് കലിംഗ ശശി സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സിനിമയില്‍ ടോം ക്രൂസിനൊപ്പം അഭിനയിച്ചെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. അപ്പോഴും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.‘ഗദ്ദാമ’യുടെ ചിത്രീകരണം ദുബായിൽ നടക്കുമ്പോഴാണ് കലിംഗ ശശിയെത്തേടി ഹോളിവുഡ്ഡിന്റെ വിളി വന്നത്.മലയാളത്തിലെ സൂപ്പർതാരങ്ങളേക്കാൾ ഉയർന്ന പ്രതിഫലമാണ് ആ ഒറ്റച്ചിത്രത്തിലൂടെ ശശിയെത്തേടിയെത്തിയത്.

Related posts

Sanoj Nair

’83’ന്റെ റിലീസ് മാറ്റി

Sanoj Nair

അഞ്ചാം പാതിര: അഞ്ച് പാതിരാക്കൊലപാതകങ്ങളുടെ കഥ,നർമത്തിൽ നിന്നും ത്രില്ലറിലേക്കുള്ള മിഥുൻ മാനുവൽ തോമസിന്റെ ചുവടുമാറ്റം.

SURYA Rajiv

Leave a Comment