film

സുചിത്ര ലാലേട്ടന്റെ ജീവിതനായികയായിട്ട് ഇന്നേക്ക് 32 വർഷങ്ങൾ

banner

32 വർഷങ്ങൾക്ക് മുൻപ് ,1988 ഏപ്രിൽ 28 നാണു മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ ജീവിതനായികയായി സുചിത്രഎത്തുന്നത് .ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ചെന്നൈയിലെ വീട്ടിലുള്ള ലാലും സുചിത്രയും ഇക്കുറി അവിടെയാണ് മുപ്പത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നത് .

1988 ൽ സിനിമാലോകം ഒന്നടങ്കം എത്തിയ താരവിവാഹം കൂടിയായിരുന്നു മോഹന്‍ലാലിന്റേത്. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട് തുടർന്ന് സുബ്രഹ്മണ്യം ഹാളിൽ വച്ചായിരുന്നു വിവാഹ സൽക്കരച്ചടങ്ങുകൾ .ആ പഴയ വിവാഹ വീഡിയോ 32 വർഷത്തിനിപ്പുറം ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ് .

സുഹൃത്തുക്കളും നിരവധി ആരാധകരും സോഷ്യൽമീഡിയയിൽ ലാലേട്ടനും ഭാര്യയ്ക്കും ആശംസകളുമായി എത്തി . വിവാഹവാര്‍ഷികം സംബന്ധിച്ച് ഒന്നും തന്നെ മോഹൻലാൽ തന്റെ പേജുകളിൽ പങ്കുവെച്ചിട്ടില്ലെങ്കിലും ആരാധകർ ഇതൊരു ആഘോഷമാക്കി കഴിഞ്ഞു.

Related posts

പ്രധാനമന്ത്രി ആകാൻ ആഗ്രഹമുണ്ടോ? അമിതാഭ് ബച്ചന്റെ മറുപടി ഇങ്ങനെ….

SURYA Rajiv

തിരികെ വരുന്നു ആ പഴയ ദൂരദർശൻ കാലം..

SURYA Rajiv

SURYA Rajiv

Leave a Comment