film

ലൈഫ് ഓഫ് ഇർഫാൻ, സമാനതകളിലാത്ത നടനവൈഭവം…

banner

വേറിട്ട അഭിനയശൈലികൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന പ്രിയനടനായിരുന്നു ഇര്‍ഫാന്‍.രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.ജയ്‌പൂരിലാണ് ജനനം. പിതാവ് സഹാബ്‌ദേ ഇർഫാൻ അലി ഖാൻ. എം.എ. കഴിഞ്ഞതിനുശേഷം 1984 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു അഭിനയം പഠിച്ചു.1987 ൽ പഠിത്തം പൂർത്തിയായതിനു ശേഷം ഇർഫാൻ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ടി വി സീരിയലുകളിൽ അഭിനയിച്ചു. ‘ചാണക്യ’, ‘ചന്ദ്രകാന്ത’ എന്നിവ അവയിൽ പ്രധാനമാണ്.

വില്ലൻ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.1988 ൽ മീര നായർ സം‌വിധാനം ചെയ്ത സലാം ബോം‌ബേ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1990 ൽ ഏക് ഡോക്ടർ കി മൗത് എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അഭിനയിച്ചു.മഖ്ബൂല്‍, പികു ഓസ്‌കാർ നേടിയ സ്ലം ഡോഗ് മില്യണയർ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. സ്ലംഡോഡ് മില്യനെയര്‍, ജൂറാസിക് പാര്‍ക്്, ലഞ്ച് ബോക്‌സ്, ഇന്‍ഫെര്‍നോ, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലുടെയാണ് ലോകസിനിമയിലും സാന്നിധ്യമുറപ്പിച്ചത്.2011ല രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. മികച്ച നടനുള്ള ഐഐഎഫ്എ അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കഥപറയുമ്പോള്‍ എന്ന മലയാള ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ പ്രധാന വേഷം ചെയ്തത് ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു. അഗ്രേസി മീഡിയം ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.ഇര്‍ഫാന്‍ ഖാന്റെ വിയോഗത്തില്‍ സിനിമ ,സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ അനുശോചിച്ചു..

Related posts

മരക്കാർ അത്ഭുതപെടുത്തുമെന്ന് മഞ്ജു വാരിയർ

Sanoj Nair

അങ്ങാടിക്ക് 40 വയസ്സ് !

Sanoj Nair

എം കെ അർജ്ജുനന്റെ 5 ക്ലാസിക് ഹിറ്റുകൾ

Sanoj Nair

Leave a Comment