film

വികാരനിർഭരമായ കുറിപ്പുമായി ഗായിക കെ എസ് ചിത്ര..

banner

പ്രശസ്ത ഗായിക കെഎസ് ചിത്രയെ സംബന്ധിച്ചിടത്തോളം വിഷു എന്നത് തന്റെ മകൾ നന്ദനയുടെ വേർപാടിന്റെ ദിനംകൂടിയാണ്.. വിവാഹത്തിന് ശേഷം ഏറെ വർഷോത്തോളമുള്ള കാത്തിരിപ്പിനൊടുവിലാണ് ഗായികയ്ക്ക് ഒരു കണ്മണി പിറക്കുന്നതും.മകൾക്ക് നന്ദന എന്ന പേരും നൽകി. എന്നാൽ മകൾക്ക് ഈ അമ്മയ്‌ക്കൊപ്പം ജീവിക്കാൻ സർവേശ്വരൻ അധികകാലം ആയൂസ് നൽകിയിരുന്നില്ല. . 2011 ലെ വിഷു നാളിൽ ദുബായിലെ നീന്തല്‍ കുളത്തില്‍ വീണായിരുന്നു നന്ദനയുടെ വേർപാടും. മകളുടെ വേർപാടിൽ ഒൻപത് വർഷം പിന്നിടുകയുമാണ് ഇപ്പോൾ.
മകളുടെ ഓർമ്മ ദിനത്തിൽ വികാരഭരിതയായ കുറിപ്പുമായിട്ടാണ് ചിത്ര എത്തിയിരിക്കുന്നത്. മകളുടെ ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവയ്ച്ചിരിക്കുന്നത്.

ചിത്രയുടെ കുറിപ്പ്

‘ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും ആ ലക്ഷ്യം പൂർത്തിയാക്കിയ ശേഷം അനന്തതയിലേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കാലം ആ മുറിവുണക്കും എന്നും അവർ പറയാറുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയ വ്യക്തികൾക്ക് അറിയാം അത് സത്യമല്ലെന്ന്.ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. അത് വളരെ വേദനാജനകവുമാണ്. മിസ് യു നന്ദന.. എന്നാണ് വരികൾ അവസാനിപ്പിച്ചിരിക്കുന്നത്..

Related posts

മാസ്റ്ററിന്റെ മൂന്നാം പോസ്റ്റർ ഇടിവെട്ട് ;ദളപതിയും മക്കൾസെൽവനും നേർക്കുനേർ !

Sanoj Nair

ഗാനഗന്ധർവന്റെ ജീവിതത്തിൽ സംഗീത”പ്രഭ”വിടർന്നിട്ട് ഇന്ന് അമ്പതാണ്ട്‌

Sanoj Nair

കുടുകുടെ ചിരിപ്പിച്ച ജഗതി ശ്രീകുമാറിന്റെ അഞ്ചു ഹാസ്യരംഗങ്ങൾ

Sanoj Nair

Leave a Comment