film

“വാത്സല്യ”വർഷത്തിന്റെ 27 ആണ്ടുകൾ !

banner

ലോഹിതദാസിന്‍റെ രചനയില്‍ കൊച്ചിന്‍ ഹനീഫ ഒരുക്കിയ ‘വാത്സല്യം’ മലയാളത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടികളില്‍ ഒന്നാണ്. വാത്സല്യം റിലീസായിട്ട് 27 വര്‍ഷങ്ങൾ പൂർത്തിയായിരിക്കുകയാണ് . 1993 ഏപ്രില്‍ 11നാണ് വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തിയത്.സ്കൂൾ അവധികാലം കൂടിയായതിനാൽ കുടുംബ പ്രേക്ഷകർ ഒന്നടങ്കം കൊച്ചൻഹനീഫ-ലോഹിതദാസ് ടീമിന്റെ വാത്സല്യം ആവോളം നുകർന്നു .

വാത്സല്യം മലയാളികളുടെ നെഞ്ചിലെ നീറുന്ന ഒരോര്‍മ്മയാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ എടുത്തു പറയാവുന്നഒരു കഥാപാത്രം തന്നെയാണ് മേലേടത്ത് രാഘവന്‍‌നായര്‍ എന്ന സ്നേഹത്തിന്‍റെ പൊന്‍‌തിളക്കമുള്ള പ്രതീകം .ആ പകർന്നാട്ടത്തിനു 93-ലെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചു .

അന്നോളം വില്ലൻ വേഷങ്ങളിലും കോമഡി കഥാപാത്രങ്ങളിലൂടെയുമൊക്കെ തിരസാന്നിധ്യം ഉറപ്പിച്ച സിദ്ധിഖ് എന്ന നടനെ നല്ലൊരു ക്യാരക്റ്റർ റോളിലേക്ക് കൊണ്ടുവരാനായി എന്നത് സംവിധായകൻ കൊച്ചിൻ ഹനീഫയുടെ വിജയം തന്നെയാണ്

.ഒപ്പം ഗീതയുടെ മാലതിയും അബുബ്ബക്കർ അനശ്വരമാക്കിയ കുഞ്ഞമ്മാമയുമൊക്കെ വാത്സല്യത്തിന്റെ വിജയഘടകങ്ങളായി .

കൈതപ്രവും എസ പി വെങ്കിടേഷും ചേർന്നൊരുക്കിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി. താമരക്കണ്ണനുറങ്ങേണം എന്ന താരാട്ടു പാട്ട് വളരെ വേഗം തന്നെ ഓരോ മലയാളിയുടെയും വീട്ടിലെ കുഞ്ഞുങ്ങളുടെ ഉറക്കുപാട്ടായി .

ഇതിൽ ടൈറ്റിൽ സോങ്ങായ ” ഇന്നീക്കൊച്ചുവരമ്പിന്‍‌മേലേ “എന്ന ഗാനം സംവിധായകൻ കൂടിയായ കൊച്ചിൻ ഹനീഫയാണ് പാടി അഭിനയിച്ചിരിക്കുന്നത് .

കേരളത്തിലെ തിയേറ്ററുകളില്‍ 250ലേറെ ദിവസം വാത്സല്യം ഓടി. ഒരു മികച്ച കഥയുടെ ഗംഭീരമായ ചിത്രീകരണമായിരുന്നു ആ സിനിമ.രണ്ടര പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ലോഹിയുടെ ശക്തമായ തിരക്കഥയിൽ മേലേടത്ത് രാഘവന്‍‌നായര്‍ പകർന്ന ആ വാത്സല്യാനുഭൂതി ഇന്നും ഓരോ മലയാളിയുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു.

Related posts

അങ്ങാടിക്ക് 40 വയസ്സ് !

Sanoj Nair

രാമായണം പരമ്പരയുടെ ലൊക്കേഷൻ കാഴ്ചകൾ വൈറലാകുന്നു …

Sanoj Nair

തിരികെ വരുന്നു ആ പഴയ ദൂരദർശൻ കാലം..

SURYA Rajiv

Leave a Comment