Featured film

രാമായണം പരമ്പരയുടെ ലൊക്കേഷൻ കാഴ്ചകൾ വൈറലാകുന്നു …

banner

ലോക്ക്ഡൗൺ കാലത്ത്‌ മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയ രാമാനന്ദസാഗറിന്റെ രാമായണം ഇപ്പോൾ ലോകം കീഴടക്കിയിരിക്കുകയാണ് .7.7 കോടി പ്രേക്ഷകരുമായി ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ഷോയായി രാമായണം മാറിയിരിക്കുകയാണ് .COVID-19 ന്റെ സമൂഹ വ്യാപനം തടയാൻ ഭാരതം 21 ദിവസത്തേക്ക് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് , ദൂരദർശൻ 80 കളിലെ പുരാണ ഷോകളായ രാമായണവും മഹാഭാരതവും തിരികെ കൊണ്ടുവരാൻ തീരുമാനിച്ചത് .വീട്ടിനുള്ളിൽ അകപ്പെട്ടുപോയ ഭാരതീയജനതയ്ക്ക് ആകർഷകമായ വിനോദം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രസാർഭാരതി ഈ തീരുമാനം കൈകൊണ്ടത് .എന്നാൽ പഴയ സാങ്കേതികവിദ്യയിൽ ഒരുക്കിയ പരമ്പരയ്ക്കു എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നതിൽ ഒരാശങ്ക നിഴലിച്ചിരുന്നു .പക്ഷെ പരമ്പരകളുടെ പുനഃസംപ്രേക്ഷണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഉള്ള ബാർക്ക് റേറ്റിംഗിൽ മറ്റെല്ലാ ജി ഇ സി ഷോകളെയും കടത്തിവെട്ടിയാണ് രാമായണം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത് .

ടെലിവിഷനിൽ രാമായണം വിശ്വം കീഴടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ രാമായണത്തിന്റെ പിന്നാമ്പുറവിശേഷങ്ങളാണ് ഏറ്റവുമധികം വൈറലായി മാറിയിരിക്കുന്നത് .മൂന്നു പതിറ്റാണ്ടു മുൻപ് നിർമ്മിച്ച സീരിയലിന് അന്ന് ഇന്നത്തെ പോലെ മേക്കിങ് വീഡിയോസ് ഉണ്ടാക്കുന്ന രീതിയൊന്നുമില്ലായിരുന്നു ആകെ ഉള്ളത് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പകർത്തിയ നിശ്ചല ചിത്രങ്ങൾ മാത്രമാണ് .സംവിധായകൻ രാമാനന്ദസാഗറും അഭിനേതാക്കളായ അരുൺ ഗോവിൽ ,സുനിൽ ലാഹരി ,ദീപിക ചിക്ഹാലിയ,ധാരാസിംഗ് എന്നിവരുടെ ലൊക്കേഷൻ ഫോട്ടോൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഫോട്ടോ സ്ലൈഡ് ഷോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്

Courtesy:Web Darshan

Related posts

ചാലക്കുടിപ്പുഴ ഒഴുകുന്നത് ചങ്ങാതി കൂട്ടിനില്ലാതെ..

SURYA Rajiv

പ്രാർത്ഥനകൾ വിഫലമായില്ല ,ചിരിയുടെ തമ്പുരാൻ വീണ്ടും ക്യാമറക്ക് മുന്നിൽ

Sanoj Nair

കാലത്തിന്റെ സ്മൃതിപഥങ്ങളില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ

SURYA Rajiv

Leave a Comment