film

മസിൽമാനായ ഭാവഗായകൻ : ഈ ചിത്രം എടുത്തത്‌ ആരെന്നറിയേണ്ടേ?

banner

ഗായകൻ പി ജയചന്ദ്രന്റെ ചിത്രം പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിക്കുകയായിരുന്നു.മസില്‍ പിടിച്ച് ബുള്‍ഗാന്‍ താടിയും മീശയും പിരിച്ച് നിൽക്കുന്ന പ്രിയഗായകന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാകുന്നു .76ാം വയസ്സിലും ഫിറ്റ്നസ്സിന്റെ രഹസ്യം എന്താണെന്ന് അറിയാനുമായിരുന്നു എല്ലാവർക്കും താൽപര്യം. എന്നാൽ ഈ ചിത്രത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് അദ്ദേഹം . ” എന്റെ സുഹൃത്ത് എടുത്ത ചിത്രമാണിത്. ഞാൻ അങ്ങനെ ഫിറ്റ്നസ് നോക്കുന്ന ആളൊന്നുമല്ല. വയസ്സായില്ലേ?മുൻപ് ചെറിയ വ്യായാമങ്ങൾ ചെയ്യും അത്ര തന്നെ. അതും വെറും അരമണിക്കൂർ മാത്രം പിന്നെ നടക്കാനൊക്കെ പോകുമായിരുന്നു എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ അല്ലേ വെറുതെ വീട്ടിലിരിക്കുകയാണല്ലോ. വേറെ പരിപാടികളൊന്നും തന്നെയില്ല. റെക്കോഡിങ് ഇല്ല.”

വർഷം തോറു ചെറുപ്പമാകുന്ന ശബ്ദമാണ് പി ജയചന്ദ്രന്റേതെന്നാണ് അദ്ദേഹത്തിന്റെആരാധകർ പറയുന്നത്.എന്നാൽ ഇപ്പോൾ ശബ്ദം മാത്രമല്ല അദ്ദേഹത്തിന്റെ ലുക്കും ചെറുപ്പമയിരിക്കുകയാണ്. ഒരു സിനിമ ഗ്രൂപ്പിലാണ് ആദ്യമായി ഭാവഗായകന്റെ ചിത്രം പുറത്തു വരുന്നത്. എപ്പോൾ ഈ ചിത്രം അനവധി സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയിതിരിക്കുകയാണ് …

Related posts

’83’ന്റെ റിലീസ് മാറ്റി

Sanoj Nair

സേതുരാമയ്യരുടെ അഞ്ചാം വരവിന് തിരക്കഥ റെഡി ;മെയ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കും

Sanoj Nair

SURYA Rajiv

Leave a Comment