Featured film

മലയാളമനസ്സിൽ എന്നും കളിയാടുന്ന വിഷു ഗാനങ്ങൾ …

banner

1 . കണികാണും നേരം

വിഷുവിന്റെ ഭക്തിരസം ജനിപ്പിക്കുന്ന ഈ വരികൾ പൂന്താനത്തിന്റേതാണ് ..1964-ൽ റിലീസായ ഓമനക്കുട്ടൻ എന്ന ചിത്രത്തിന് വേണ്ടി ജി ദേവരാജൻ സംഗീതം പകർന്ന് ഈ ഗാനം ഭക്തിരസംതുളുമ്പുന്ന ശബ്ദമാധുരിയിൽ ആലപിച്ചത് പി ലീലയാണ് .

2 .സംക്രമവിഷുപക്ഷി

വിഷു എന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന പാട്ട് ‘സംക്രമവിഷുപക്ഷി’ എന്ന വയലാറിന്റെ വരികളാകും. ദേവരാജന്‍ മാസ്റ്റർ ഈണമിട്ട് പി ലീല ആലപിച്ച ഈ ഗാനം 1973-ൽ പുറത്തിറങ്ങിയ ചുക്ക് എന്ന ചിത്രത്തിലേതാണ് .

https://www.youtube.com/watch?v=0puYM5rBRtc

3 .മേടപൊന്നണിയും കൊന്നപൂക്കണിയായി

മലയാണ്മയുടെ മുഗ്‌ദ്ധ സൗന്ദര്യവും ഒപ്പം ഇവിടുത്തെ ആഘോഷനിമിഷങ്ങളെയും വരികളിലേക്കാവാഹിച്ച അനുഗ്രഹീത ഗാനരചയിതാവാണ്‌ ഗിരീഷ് പുത്തഞ്ചേരി .ദേവാസുരം എന്ന ചത്രത്തിനു വേണ്ടി പുത്തഞ്ചേരിയുടെ ഭാവനാസൃഷ്ടിയിൽ വിടർന്ന മേടപ്പൊന്നണിയുന്ന വിഷുക്കാലം .അതിനു സംഗീതം പകർന്നതാകട്ടെ അനശ്വര സംഗീതജ്ഞൻ എംജി രാധാകൃഷ്ണനും .ഓരോ വിഷു കാലത്തും മലയാളി മനസ്സിൽ മൂളുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും ബി അരുന്ധതിയും ചേർന്നാണ് .

4 .തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി

വിഷു എന്ന ഉത്സവത്തെ കാല്‍പനികതയും പ്രണയവുമായി സങ്കല്‍പിക്കുന്ന പാട്ടാണ് കൂട്ടുകുടുംബം എന്ന ചിത്രത്തിന് വേണ്ടി വയലാർ-ദേവരാജൻ ടീം ഒരുക്കിയ ഈ ഗാനം . ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി’….അത് വിഷുവിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.
കളപ്പുരത്തളത്തിൽ മേടപ്പുലരിയിൽ
കണികണ്ടു കണ്ണുതുറന്നപ്പോൾ
വിളക്കു കെടുത്തി നീ ആദ്യമായ് നൽകിയ
വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ – പ്രേമത്തിൻ
വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ…

കാമുകഹൃദയങ്ങളിലെ വിഷുവിന്റെ പരിച്ഛേദമാണ് വയലാർ ഈ ഗാനത്തിലൂടെ അനാവരണം ചെയ്തിരിക്കുന്നത് .

5 .മൗലിയിൽ മയ്യിൽ പീലി

വിഷു കേരളീയതയുടെ, സംസ്‌കൃതിയുടെ ചിഹ്നമാണ്. ഉര്‍വരതയുടെ ഉത്സവമാണ്. വിഷുവിനെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം നമ്മെകൊണ്ടെത്തിക്കുന്നത് കുട്ടിക്കാലത്തേക്കാണ്. ഒരുകുടം കൊന്നപൂവിനുപോലും നമ്മെ പല പാട്ടുകളിലേക്കും കൊണ്ടുപോകാനാകും.മൗലയിൽ മയിപ്പീലി ചൂടിയ ആ ഗോപകുമാറിന്റെ തിരുരൂപം തന്നെയാണ് തന്നെയാണ് വിഷുസങ്കല്പങ്ങളിൽ ആദ്യം നിറയുക .

Related posts

ഗാന ഗന്ധർവ്വൻ എട്ട് സംവത്സരത്തിൻ നിറവിൽ…

SURYA Rajiv

മാസ്റ്ററിന്റെ മൂന്നാം പോസ്റ്റർ ഇടിവെട്ട് ;ദളപതിയും മക്കൾസെൽവനും നേർക്കുനേർ !

Sanoj Nair

സ്വർഗ്ഗം ഒരു മോശപ്പെട്ട സ്ഥലമാണോ ? സദ്ഗുരു പറയുന്നത് ശ്രദ്ധിക്കൂ..

SURYA Rajiv

Leave a Comment