Featured film

പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുതലോടിയ സംഗീത പ്രതിഭ

banner

മലയാള ചലച്ചിത്ര സംഗീതലോകത്തു മെലഡികളുടെ പാട്ടുകൊട്ടാരം തീർത്ത പ്രശസ്ത ​സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​കെ​അ​ര്‍​ജു​ന​ന്‍ യാത്രയായി . കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

1936 ആഗസ്റ്റ് 25 ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ് അര്‍ജുനന്‍ ജനിക്കുന്നത്.വീട്ടിലെ കഷ്ടപ്പാട് സഹിക്കുവാൻ കഴിയാതെ അമ്മ അർജ്ജുനനെയും അദ്ദേഹത്തിന്റെ ജ്യേഷ്ടൻ പ്രഭാകരനേയും ഒരു കുടുംബസുഹൃത്തായ രാമൻ വൈദ്യന്റെ നിർദേശപ്രകാരം പഴനിയിലുള്ള ജീവകാരുണ്യ ആനന്ദാ‍ശ്രമത്തിൽ ചേർത്തു. എന്തെങ്കിലും കൈത്തൊഴിൽ പഠിച്ചു രക്ഷപ്പെടട്ടെ എന്നു കരുതി. രണ്ടു പേരും പായനിർമ്മാണം അവിടെ വെച്ചു പഠിച്ചു. ആശ്രമത്തിൽ ദിവസവും സന്ധ്യയ്ക്ക് ഭജനകൾ ഉണ്ടാകും. രണ്ടുപേരും അതിൽ സജീവമായി പങ്കെടുത്തിരുന്നു. ആശ്രമാധിപനായ നാരായണസ്വാമി ഇവരുടെ പാടാനുള്ള കഴിവു തിരിച്ചറിഞ്ഞു കുമാരയ്യപ്പിള്ളൈ എന്ന ഗുരുവിനെ സംഗീതം പഠിപ്പിക്കുവാൻ ഏർപ്പാടു ചെയ്തു. ഏഴുവർഷത്തെ ആശ്രമജീവിതത്തിൽ ഗീതങ്ങളും വർണ്ണങ്ങളും പഠിച്ചു. തുടർന്നു സ്വാമി ആശ്രമം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. കുറച്ചു മാസങ്ങൾ അവിടെ താമസിച്ചശേഷം രണ്ടുപേരും നാട്ടിലേക്കു മടങ്ങി.കച്ചേരികൾ ലഭിച്ചുവെങ്കിലും ദാരിദ്ര്യം നീങ്ങിയില്ല. പതിനാലാം വയസ്സിൽ മറ്റു ജോലികൾക്കു പോയിത്തുടങ്ങി. ഇടവേളകളിൽ ഹാർമ്മോണിയം വായിക്കാൻ തുടങ്ങി. അത് വഴിയാണ് അർജുനൻ മാസ്റ്റർ നാടക രംഗത്ത് എത്തുന്നത്

ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയറ്റര്‍, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികള്‍ക്ക്​ വേണ്ടി 300 ലേറെ ഗാനങ്ങള്‍ക്ക്​ സംഗീതം പകര്‍ന്നു.നാടക ​ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.

തുടര്‍ന്ന് 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. 5 പതിറ്റാണ്ട് നീണ്ടുകിടക്കുന്നതായിരുന്നു അദ്ദേഹത്തിന്‍‌റെ സം​ഗീത യാത്ര.വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ്,ശ്രീകുമാരൻ തമ്പി എന്നിവരുടെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി.

ശ്രീകുമാരന്‍ തമ്പിക്കൊപ്പം 50 ഓളം ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഇത് മലയാള സിനിമയിലെ തന്നെ അപൂര്‍വ കൂട്ടുകെട്ടാണ്.ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക്​ അര്‍ജുനന്‍ മാസ്​റ്റര്‍ നല്‍കിയ ഇൗണങ്ങള്‍ വളരെയേറെ ജനപ്രീതി നേടി.

ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന ചിത്രത്തിലെ മൂന്നു ഗാനങ്ങള്‍ക്ക് ഈണമിട്ടതിന് 2017 ലെ സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.

ഈ വര്‍ഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി.

Related posts

ഉദയാസ്തമയങ്ങളുടെ സ്വന്തം കന്യാകുമാരി…

Sanoj Nair

SURYA Rajiv

ലോക് ഡൗൺ കാലം ഫലപ്രദമാക്കി മാറ്റാം.. കൊറോണ ഭീതി പടർത്തുമ്പോൾ സദ്ഗുരു പറയുന്നത് ശ്രദ്ധിക്കൂ..

SURYA Rajiv

Leave a Comment