film

പാചകവും വീടുവൃത്തിയാക്കലും പിന്നെ ഇത്തിരി സംഗീതവുമായി ലോക്ക് ഡൗൺ കാലം ആസ്വാദ്യകരമാക്കി ഈ സംഗീതകുടുംബം ..

banner

ഇടതടവില്ലാത്ത സംഗീത യാത്രകള്‍ക്കിടയില്‍ ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു വീട്ടമ്മയുടെ റോളിലേക്ക് മാറിയിരിക്കുകയാണ് ഗായിക സുജാത .പാചകവും തുണി അലക്കലും വീട് അടിച്ചുവാരിത്തുടയ്ക്കലും ഒക്കെയായി പരമ്പരാഗത കുടുംബിനി’യുടെ റോളിലാണ് മലയാളികളുടെ ഈ പ്രിയ ഗായിക .

മുപ്പത്തഞ്ചു വര്‍ഷമായി സഹായത്തിന് കൂടെയുണ്ടായിരുന്ന സ്ത്രീ ജോലിക്ക് വരാതായതോടെ നമ്മള്‍ അടുക്കളയില്‍ കയറിയാലേ വീട്ടുകാര്യങ്ങള്‍ മുറപോലെ നടക്കൂ എന്ന സ്ഥിതിയായി .തല്ക്കാലം ഓരോരുത്തരുടെയും രുചി എന്താണെന്നുള്ളതൊക്കെ മാറ്റിവച്ചു കൊണ്ട് എല്ലാവര്‍ക്കും ഒരേ ഭക്ഷണം; ഒരേ രുചി. ശരിക്കും വീട്ടിൽ സോഷ്യലിസം നടപ്പായെന്ന് സുജാത പറയുന്നു . വാക്വം ക്‌ളീനര്‍ പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വീട് വൃത്തിയാക്കുന്ന ചുമതലയാണ് കഠിനം . ചെയ്തു ശീലിച്ചിട്ടില്ലാത്തതിനാല്‍ പ്രയാസമുള്ള ജോലിയാണ്. എങ്കിലും നല്ലൊരു വര്‍ക്ക് ഔട്ടിന്റെ ഫലമാണിതെന്ന് സുജാത പറയുന്നു .

എന്നാൽ ഏറെ കാലത്തിനു ശേഷം അച്ഛനേയും അമ്മയെയും ഒരുമിച്ചു ഒപ്പം കിട്ടിയതിന്റെ സന്തോഷത്തിലാണ് മകളും ഗായികയുമായ ശ്വേത. എത്ര പെട്ടെന്നാണ് നമ്മുടെ ജീവിതം ഇത്ര ഭയാനകമായി മാറിമറിഞ്ഞത് എന്ന് ആലോചിച്ചുനോക്കൂ. ഒന്നും നമ്മുടെ കയ്യിലല്ല എന്നതല്ലേ സത്യം. ഓരോ ദിവസവും പുലരുന്നത് നല്ല വാര്‍ത്തകളോടെ ആയിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയുമായാണ് തലേന്ന് ഉറങ്ങാന്‍ കിടക്കുക എന്നാണ് സ്വെതയുടെ പ്രാർത്ഥന .അങ്ങനെ ലോക്ക് ഡൗണിന്റെ ഈ അസ്വസ്ഥതകൾക്കിടയിൽ വീട്ടുജോലിയും ഒപ്പം ഇത്തിരി സംഗീതവുമായി കരുതൽ ദിനങ്ങൾ കഴിച്ചു കൂട്ടുകയാണ് സുജാതയും കുടുംബവും

Related posts

കോടികളുടെ കളിയുമായി പൃഥ്വിരാജ്

SURYA Rajiv

സസ്പെൻസ് നിറയുന്ന ഫോറൻസിക്കിന്റെ ട്രെയ്‌ലർ വൈറലാകുന്നു …

Sanoj Nair

കുടുകുടെ ചിരിപ്പിച്ച ജഗതി ശ്രീകുമാറിന്റെ അഞ്ചു ഹാസ്യരംഗങ്ങൾ

Sanoj Nair

Leave a Comment