Articles Featured film

ദൂരദർശന് അനുഗ്രഹമായി ശ്രീരാമനും ശ്രീകൃഷ്ണനും പിന്നെ നരേന്ദ്രമോദിയും…..

banner

ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ പേര് കണ്ട ടിവി ഷോ എന്ന ഖ്യാതി ദൂരദർശന്റെ രാമായണത്തിനു സ്വന്തം . ടിആർപി റേറ്റിംഗ്‌സ് അനുസരിച്ചു 15.5 പോയിന്റുമായാണ് രാമായണം ഇന്ത്യൻ ടെലിവിഷൻ രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നത് .നേരത്തെ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (BARC) പുറത്തുവിട്ട കണക്കു പ്രകാരം ഹിന്ദി ജനറൽ എന്റർടൈൻമെന്റ് ചാനലിൽ ഏറ്റവും അധികം റേറ്റിംഗ് ഉണ്ടായിരുന്ന പ്രോഗ്രാമും രാമായണമാണ് .

കോവിഡ് 19 ന്റെ സമൂഹ വ്യാപനം തടയാൻ ഭാരതം 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദൂരദർശൻ ,വീട്ടിലിരിക്കുന്ന ഇന്ത്യൻ ജനതയ്ക്കായി മൂന്നു പതിറ്റാണ്ടു മുൻപ് സംപ്രേഷണം ചെയ്ത രാമായണം സീരിയൽ പുനഃസംപ്രേഷണം ചെയ്യാൻ തീരുമാനിച്ചത് .പരമ്പരയുടെ ആദ്യ എപ്പിസോഡ് മാത്രം കണ്ടവരുടെ എണ്ണം 34 കോടിയാണ് എന്നാണ് ബാർക്ക് നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത് .വലിയൊരു വിഭാഗം ഭാരതീയ ജനതയെ വീണ്ടും ദൂരദർശൻ കാഴ്ചകളിലേക്ക് മടക്കിക്കൊണ്ടു വരാനായി എന്നാൽ പൊതുവായുള്ള വിലയിരുത്തൽ .

രാമായണത്തിന് പിന്നാലെ പുനഃസംപ്രേഷണം ആരംഭിച്ച ബി ആർ ചോപ്രയുടെ മഹാഭാരതമാണ് ടി ആർ പി റേറ്റിംഗിൽ രണ്ടാംസ്ഥാനത്തു ഉള്ളത് .4.7 പോയിന്റുമായാണ് മഹാഭാരതം രണ്ടാം സ്ഥാനത്തു എത്തിയിരിക്കുന്നത് .

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗമാണ് ടിആര്പിറേറ്റിങ്ങിൽ മൂന്നാംസ്ഥാനത്തുള്ളത് .ചുരുക്കത്തിൽ ദേശീയ മാധ്യമമായ ദൂരദർശന് ഈ കോവിഡ് കാലം അത്ര മോശമല്ല .ഉപഗ്രഹ ചാനലുകളുടെ കടന്നുകയറ്റത്തിന് മുമ്പുള്ള പഴയ പ്രതാപകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് ദൂരദർശന്റെ ഈ മുന്നേറ്റം .

Related posts

ലോക്ക് ഡൗൺ കാലത്തെ പാട്ടുജീവിതം…

SURYA Rajiv

വീട്ടിലിരിക്കുന്നവരേ.. നിങ്ങൾ എന്തു ചെയ്യുന്നു? ഞങ്ങളോട് പറയണേ..

SURYA Rajiv

കൊറോണ കാലത്ത് ജന്മദിനം ആഘോഷിച്ച സുജാതാ മോഹന്‍റെ വീഡിയോ കാണാം…

admin

Leave a Comment