film

അയ്യപ്പനും കോശിയുമായി മമ്മൂട്ടിയും മോഹൻലാലും

banner

ഈ ലോക്ക്ഡൗൺ കാലം പലർക്കും പലതരത്തിലുള്ള അനുഭവങ്ങളാണ് നൽകിയത് .ചിലർ പൂട്ടിയിരുപ്പിന്റെ വേദന കടിച്ചമർത്തിയപ്പോൾ മറ്റു ചിലർ വീണു കിട്ടിയ ഒഴിവു വേളകൾ സർഗ്ഗാത്മക ചിന്തകൾക്കായി ചിലവഴിച്ചു .

ഇത്തരത്തിൽ ലോക്ക്ഡൗൺ കാലത്തു ഇതൾ വിരിഞ്ഞ വേറിട്ട ഒരു കലാസൃഷ്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .പുതിയ കാലത്തേ ചില സിനിമകളുടെ പോസ്റ്ററുകൾ റീ ഡിസൈൻ ചെയ്തു കൊണ്ടാണ് ദിവകൃഷ്ണ എന്ന യുവാവ് ശ്രദ്ധേയനാവുകയാണ് . ”ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സിനിമ കാണൽ ഒന്നും നടക്കൂല. അങ്ങനെ വെറുതെ ഇരുന്നപ്പോൾ ചെയ്ത കുറച്ച് പോസ്റ്ററുകളാണിത്. ഇപ്പോഴത്തെ സിനിമകൾ തൊണ്ണൂറുകളിൽ വന്നിരുന്നെങ്കിലോ തൊണ്ണൂറുകളിലെ ചില സിനിമകൾ ഇപ്പോൾ വന്നിരുന്നെങ്കിലോ എന്ന ചിന്തയിൽ നിന്ന് ഉണ്ടായാതാണ് ഇതെന്ന് പറഞ്ഞു” കൊണ്ടായിരുന്നു പോസ്റ്റർ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ഇത് വൈറലായിട്ടുണ്ട്.

2020 ൽ പൃഥ്വിരാജും ബിജു മോനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അയ്യപ്പനായി ബിജു എത്തിയപ്പോൾ കോശിയായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു, എന്നാൽ അയ്യപ്പനും കോശിയും തൊണ്ണൂറുകളിൽ പിറന്നിരുന്നെങ്കിലോ? ദിവ കൃഷ്ണൻ രൂപ കൽപ്പന ചെയ്ത പോസ്റ്ററിൽ മോഹൻലാലും മമ്മൂട്ടിയുമാണ് അയ്യപ്പനും കോശിയുമായി എത്തിയിരിക്കുന്നത്. ജോഷി, പത്മരാജൻ, വെങ്കിടേഷ് കൂട്ട്കെട്ടിലാകും ചിത്രം ഒരുങ്ങുക. ലാലേട്ടനും മമ്മൂക്കയും പ്രധാന വേഷത്തിലുള്ള അയ്യപ്പനും കോശിയിലേയും പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ദീലീപ്- മംമ്ത കൂട്ട്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മൈ ബോസ്. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ചിത്രമായിരുന്നു ഇത്. മംമ്തയുടെ പി എ ആയി ദിലീപ് എത്തുമ്പോഴുണ്ടാകുന്ന രസകരമായ സംഭവമായിരുന്നു ചിത്രത്തിൽ. എന്നാൽ ഈ കഥാപാത്രം നസീറും ഷീലയും അവതരിപ്പിച്ചാൽ എങ്ങനെയിരിക്കുമെന്നാണ് പോസ്റ്ററിലൂടെ ദിവകൃഷ്ണൻ കാണിച്ചു തരുന്നത്.

പ്രേക്ഷക നിരൂപക ശ്രദ്ധ നേടി ആഷിഖ് ആബു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ത്രമായിരുന്നു മായാനദി. മാത്തനും അപ്പുവുമായി ടൊവിനോയും ഐശ്വര്യലക്ഷ്മിയും എത്തിയ ഈ ചിത്രത്തിൽ നസീറും ശാരദയുമാണ് ദിവാകൃഷ്ണയുടെ ഭാവനയിൽ നായികാ-നായകൻ .

പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനുമാണ് ജയറാമും തിലകനും ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ ഈ അച്ഛനും മകനും വീണ്ടു ഒന്നിച്ചാലോ? ദിവാകൃഷ്ണ വീണ്ടും ഈ അച്ഛനേയും മകനേയും പ്രേക്ഷകർക്കിടയിലേയ്ക്ക് കൊണ്ടു വന്നിരിക്കുകയാണ്. വീണ്ടും ചില വീട്ടു കാര്യത്തിലെ രംഗം ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്.

ദുൽഖറിന്റെ ഹിറ്റ് ചിത്രമായ നീലാകാശം പച്ചക്കടൽ ചുമന്ന ഭൂമി എന്ന ചിത്രം- പത്മരാജൻ- മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങിയാലോ? ഇതിന്റ പോസ്റ്ററും ദിവാ കൃഷ്ണ ക്രിയേറ്റ് ചെയ്തിട്ടുണ്ട്.

സുരേഷ് ഗോപി,ശോഭന, ദുൽഖർ, കല്യാണി കോമ്പോ ഒന്നിച്ച ചിത്രമയിരുന്നു വരനെ ആവശ്യമുണ്ട്. ഈ ചിത്രം 90 കളിൽ ആയിരുന്നെങ്കിൽ നസീർ, ശ്രീവിദ്യ, ജയറാം, ശോഭ എന്നിവരാകുമായിരുന്നു….

ആർക്കും ആരേയും പകരം വയക്കാൻ കഴിയില്ല തമാശയിൽ ഭരത് ഗോപി, പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസൻസിൽ മോഹൻലാൽ, ഫഹദിന്റെ വരത്തനിൽ മോഹൻലാൽ, ഷീല, നസീർ ജോഡികളുടെ വെറുതെ അല്ല ഭാര്യ, ജയസൂര്യയുടെ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിൽ മോഹൻ, കോട്ടയം കുഞ്ഞച്ചനായി പൃഥ്വിരാജ്, ഏകലവ്യനിൽ ജയൻ, ഉണ്ട, മൂത്തോൻ എന്നി ചിത്രങ്ങളിൽ രജനീകാന്ത്, മമ്മൂട്ടിയേയും കാസ്റ്റ് ചെയ്ത പോസ്റ്റർ ക്രിയേറ്റ് ചെയ്തിട്ടുണ്ട്.

Related posts

മിനിസ്‌ക്രീനിലെ സുഗ്രീവനെയും ബാലിയെയും അനശ്വരനാക്കിയ ശ്യാം സുന്ദർ കലാനി ഓർമ്മയായി

SURYA Rajiv

ശ്രീകുമാരൻതമ്പിയുടെ എക്കാലത്തെയും മികച്ച അഞ്ചു ഗാനങ്ങൾ …

Sanoj Nair

SURYA Rajiv

Leave a Comment