film

അങ്ങാടിക്ക് 40 വയസ്സ് !

banner

ഒരു കാലഘട്ടത്തിന്റെ ആവേശമായി മാറിയ “അങ്ങാടി” എന്ന ചിത്രം റിലീസായിട്ട് ഇന്ന് നാല് പതിറ്റാണ്ടുകൾ പൂർത്തിയാവുകയാണ് .ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഐ വി ശശിയാണ് .ഏറ്റവും കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തി സിനിമയൊരുക്കാൻ വൈദഗ്ധ്യമുള്ള സംവിധായകൻ കൂടിയായിരുന്നു ഐ വി ശശി .മലയാളത്തിലെ പൗരുഷ കഥാപാത്രങ്ങളുടെ പ്രതിരൂപമായി ജയൻ എന്ന നടനെ മാറ്റിയതും അങ്ങാടി എന്ന ചിത്രമായിരുന്നു .ഈ ചിത്രത്തിലെ ജയന്റെ സംഭാഷണങ്ങൾ മിമിക്രിയിലൂടെയും മിനിസ്ക്രീനിലൂടെയും പുതു തലമുറക്കാർക്കിടയിൽ വരെ ഹിറ്റായി മാറി .

ജയനോടൊപ്പം സുകുമാരൻ ,സീമ,കുതിരവട്ടംപപ്പു ,ശങ്കരാടി ,ബാലൻ കെ നായർ ,ജോസ് ,രവികുമാർ,പ്രതാപചന്ദ്രൻ ,കെപിഎസി സണ്ണി ,നന്ദിതബോസ് ,സുരേഖ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു .ആൾക്കൂട്ട സംവിധായകൻ എന്ന് ഐ വി ശശിക്ക് വിളിപ്പേര് വീണതും ഈ ചിത്രത്തിലൂടെയായിരുന്നു .

ബിച്ചുതിരുമല -ശ്യാം കൂട്ടുകെട്ട് ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി മാറി

നാല്പതുവര്ഷങ്ങൾക്ക്‌ മുൻപ് 1980 ഏപ്രിൽ 18 ന് ഈ ചിത്രം റിലീസ് ചെയുമ്പോൾ ഇന്നത്തെ ഒരു സൂപ്പർതാര ചിത്രത്തിന് കിട്ടുന്ന വരവേൽപ്പ് അങ്ങാടിക്ക് ലഭിച്ചിരുന്നു .റിലീസ് കേന്ദ്രങ്ങളിലെലാം തകർത്തോടിയ ഈ ചിത്രം മലയാള ചലച്ചിത്ര ചരിത്രത്തിൽ തന്നെ ഒരു പുതിയ ട്രെന്റിന് തുടക്കം കുറിച്ചു .ഇന്നും മലയാളികൾ ജയനെ കുറിച്ചോർത്താൽ ആദ്യം ഓർമ്മ വരിക അങ്ങാടിയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചായിരിക്കും .

Related posts

അനുഷ്‍ക വിവാഹ ജീവിതത്തിലേക്ക് …വരൻ ആരെന്നറിയേണ്ടേ …!

Sanoj Nair

ചതിച്ചാശാനേ ചതിച്ചു..

SURYA Rajiv

ദൂരദർശന് അനുഗ്രഹമായി ശ്രീരാമനും ശ്രീകൃഷ്ണനും പിന്നെ നരേന്ദ്രമോദിയും…..

Sanoj Nair

Leave a Comment