Featured

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ യഥാർത്ഥ ട്വിസ്റ്റ് എന്തായിരുന്നു ?

banner

യുവരാജ് സിങിന്റെ ചാലഞ്ച് ഏറ്റെടുത്ത് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ ദിവസമാണ് യുവരാജിന്റെ ‘കീപ് ഇറ്റ് അപ് ചലഞ്ച്റ് . അരിക് കൊണ്ട് നിലത്ത് വീഴാതെ പന്ത് തട്ടി സച്ചിന്‍, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവരോട് ഈ ചാലഞ്ച് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.എന്നാൽ സച്ചിൻ വെല്ലുവിളിച്ച രീതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. യുവി കണ്ണ് തുറന്നു വച്ചായിരുന്നു ബാറ്റിന് അരിക് കൊണ്ട് പന്തടിച്ച് കളിച്ചതെങ്കില്‍ സച്ചിന്‍ കണ്ണുകള്‍ മൂടിക്കെട്ടിയാണ് അനായാസം ഇതു ചെയ്തത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം വഴി സച്ചിന്‍ പുറത്തുവിടുകയും ചെയ്തു. സെക്കന്റുകള്‍ക്കകം വീഡിയോ വൈറലായി മാറുകയും ചെയ്തു

‘യുവി, നിങ്ങളെ ഞാൻ തിരിച്ചുവെല്ലുവിളിക്കുന്നു, എന്നാൽ ഇത്തവണ ഒരു ട്വിസ്റ്റോടു കൂടിയാണ്. യുവി എനിക്ക് വളരെ എളുപ്പമുള്ള ഓപ്ഷൻ തന്നു. ഞാൻ നിങ്ങളെ ക്ഷണിക്കുന്നു സുഹൃത്തേ, എനിക്കുവേണ്ടി ഇതുചെയ്യൂ. എല്ലാവരോടും എനിക്ക് പറയാനുള്ളത് സുരക്ഷിതമായിരിക്കണമെന്നും ശ്രദ്ധിക്കണമെന്നുമാണ്.’ സച്ചിൻ വീഡിയോയിൽ പറയുന്നു

സച്ചിന്റെ പുതിയ ചാലഞ്ചിനോട് യുവി പ്രതികരിച്ചിട്ടുണ്ട്. തെറ്റായ ഇതിഹാസത്തെയാണ് വെല്ലുവിളിച്ചതെന്നു തനിക്ക് അറിയാമായിരുന്നു. ഇതു ചെയ്യാന്‍ ഒരാഴ്ച വേണ്ടിവരും, ശ്രമിക്കാമെന്നായിരുന്നു യുവിയുടെ കമന്റ്. യുവരാജിന്റെ ചാലഞ്ചും തുടര്‍ന്നു സച്ചിന്റെ മറുപടിയും.

സ ച്ചിൻ പോസ്റ്റ് ചെയ്ത അടുത്ത വീഡിയോയിൽ ആയിരുന്നു യഥാർത്ഥ ട്വിസ്റ്റ്. യുവീ, ഞാൻ നിങ്ങൾക്ക് ഇതിനുള്ള വഴി കാണിച്ചുതരാം എന്ന് പറഞ്ഞ് സച്ചിൻ കണ്ണ് കെട്ടിയ തുണി അഴിച്ചെടുക്കുകയാണ്. പുറത്തേക്ക് കാണാൻ സാധിക്കുന്ന നേരിയ തുണയായിരുന്നു അത്. ഈ തുണി സച്ചിൻ നിവർത്തിക്കാണിക്കുന്നതും ചിരിക്കുന്നതും വീഡിയോയിൽ കാണാം.

Related posts

SURYA Rajiv

ചരിത്രമുറങ്ങുന്ന മഹാ ക്ഷേത്രം

SURYA Rajiv

SURYA Rajiv

Leave a Comment