Featured

ഒരുവട്ടംകൂടി ……നവതിയിൽ അലിഞ്ഞ ഓർമ്മകളിലേക്ക്

banner

മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ കവി ഒഎന്‍വിക്ക് ഇന്ന് തൊണ്ണൂറാം ജന്മദിനം. ഒ.എന്‍.വി എന്ന മൂന്നക്ഷരം മലയാളികള്‍ക്ക് കവിതയുടെ പര്യയമാണ്.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസിലാണ്.

ഒ.എന്‍.വി കുറുപ്പിന്റെ നവതി വര്‍ഷാചരണത്തിന് ഇന്നു തുടക്കം. മലയാള കാവ്യലോകത്തു കാലത്തിനോ മറവിക്കോ മായ്ക്കാനാവാത്ത പേരാണ് ഒഎന്‍വിയുടേത്. അടുത്ത വര്‍ഷം ഇതേ ദിവസമാണ് നവതി ദിനം

കോവിഡ് കാലമായതിനാല്‍ തലസ്ഥാനത്തു വഴുതക്കാട്ടെ കവിയുടെ വീടായ ‘ഇന്ദീവര’ത്തില്‍ പിറന്നാള്‍ ദിനമായ ഇന്നു പ്രത്യേക ചടങ്ങുകളില്ല. പുസ്തകങ്ങളും പുരസ്‌കാരങ്ങളും ചിട്ടയോടെ അടുക്കിവച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മുറിയില്‍ പ്രഭ തൂകി ഒരു വിളക്കു കത്തി നില്‍ക്കും.
കവി ഉപയോഗിച്ചിരുന്ന എഴുത്തു മേശയും ചാരുകസേരയും കവിതകളെഴുതിയിരുന്ന പേനകളും അതേപടി ഈ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഒഎന്‍വിയുടെ അപ്രകാശിത രചനകള്‍ ഇതിനകം ഭാര്യ സരോജിനിയും മകന്‍ രാജീവും ചേര്‍ന്നു സമാഹരിച്ചു. കവിതകള്‍ മുഴുവന്‍ സരോജിനിയെ ചൊല്ലി കേള്‍പ്പിച്ചിട്ടുള്ളതിനാല്‍ അവയുടെ രചനാ സന്ദര്‍ഭവും രേഖപ്പെടുത്തുന്നുണ്ട്.

നവതിയോടനുബന്ധിച്ച് ഒഎന്‍വി കള്‍ചറല്‍ അക്കാദമി 13 ഗായകരെ അണിനിരത്തി ഒഎന്‍വിയുടെ വരികള്‍ കോര്‍ത്തിണക്കി ‘സമര്‍പ്പണം’ എന്ന ആദര ഗാനമൊരുക്കുകയാണ്. പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, വിധു പ്രതാപ്, കല്ലറ ഗോപന്‍, രാജലക്ഷ്മി, അപര്‍ണ രാജീവ്, ശ്രീറാം തുടങ്ങിയവരാണു ഗായകര്‍.

അന്തരിച്ച പ്രിയ കവി ഒ എന്‍ വി കുറുപ്പിന്റെ ഒരു വരി കവിതയെങ്കിലും കേള്‍ക്കാത്ത ദിവസങ്ങള്‍ മലയാളികള്‍ക്ക് വിരളമായിരിക്കും. സിനിമാ ഗാനങ്ങളായോ കവിതയായോ അത് ആസ്വാദക മനസ്സിനെ കീഴടക്കിക്കൊണ്ടേയിരിക്കുകയാണ്.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ ‘അരിവാളും രാക്കുയിലും’ എന്ന കവിതയ്ക്ക് ഒന്നാം സ്ഥാനം നേടിയതോടെയാണ് മലയാള സാഹിത്യ ലോകം ഒന്‍എന്‍വി എന്ന 17 കാരനെ ശ്രദ്ധിച്ചു തുടങ്ങിയത്.

1949ല്‍ ആദ്യ കവിതാസമാഹാരമായ ‘പൊരുതുന്ന സൗന്ദര്യം’ പ്രസിദ്ധീകരിച്ചു. പിന്നീട് ദാഹിക്കുന്ന പാനപാത്രം, മരുഭൂമി, മയില്‍പ്പീലി, അഗ്‌നിശലഭങ്ങള്‍, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്കൊരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയ, തോന്ന്യാക്ഷരങ്ങള്‍, അപരാഹ്നം, ഉജ്ജയിനി, വെറുതെ, സ്വയംവരം, ഭൈരവന്റെ തുടി തുടങ്ങി നിരവധി കൃതികള്‍.

Related posts

SURYA Rajiv

കഥാനേരം….

Sanoj Nair

SURYA Rajiv

Leave a Comment