Articles Featured

അനന്തപുരിയിൽ ഇനി ജപമന്ത്രങ്ങളുടെ പകലിരവുകൾ ; ശ്രീപദ്മനാഭ സവിധത്തിൽ മുറജപത്തിന് ഭക്തിനിർഭരമായ തുടക്കം

banner

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന “മുറജപം” ഏറെ പ്രത്യേകതയുള്ള ചടങ്ങാണ്‌. അമ്പത്താറു ദിവസത്തെ മഹാമഹമാണ്‌ മുറജപം. എട്ടു ദിവസം ഓരോ മുറ.പത്മനാഭ പ്രീതിയ്ക്കായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നടത്തി വന്നിരുന്ന യാഗമാണ് മുറജപം. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് മുറജപം എന്ന ചടങ്ങിന് തുടക്കം കുറിച്ചത്. രാജ്യത്ത് നീതി നടപ്പാക്കുമ്പോഴും, രാജ്യ വിസ്തീര്‍ണ്ണം കൂട്ടേണ്ടി വരുമ്പോഴും യുദ്ധക്കളങ്ങളിലും മറ്റും മനപൂര്‍വ്വമല്ലാതെ ഉണ്ടാകുന്ന പാപങ്ങളുടെ പരിഹാര ക്രിയ എന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്.സഹസ്രനാമങ്ങളും ജലജപങ്ങളും വേദമന്ത്രങ്ങളും കൊണ്ട് മുഖരിതമായിരിക്കും മുറജപംഈ ക്രമത്തിൽ അമ്പത്തിയാറു ദിവസത്തെ ഏഴായി വിഭജിച്ച്‌ ജപകർമങ്ങൾ നടത്തുന്നു. ഉത്തരായന സംക്രമണ ദിവസം (മകര ശീവേലി) കാലം കൂടത്തക്കവണ്ണം വൃശ്ചികമാസം ആദ്യ ആഴ്ചയിൽ മുറജപത്തിന്‌ തുടക്കം കുറിക്കും. കൊല്ല വർഷം 919-ൽ ആദ്യ മുറജപം നടന്നു. അതേ വർഷം ധനുവിൽ ഭദ്രദീപവും തൃപ്പടിദാനത്തിനു ശേഷം തുലാപുരുഷ ദാനവും നടന്നതായി രേഖയുണ്ട്‌.[39] 1123 വരെ മുറജപം ആർഭാടത്തോടെയാണ്‌ ആഘോഷിച്ചിരുന്നത്‌. ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയാണ്‌ പ്രധാനമായും മുറജപത്തിന്‌ ഉരുവിടാറുള്ളത. 56 ദിവസം നീണ്ടു നില്‍ക്കുന്ന മുറജപം നവംബര്‍ 21 നാണ് ആരംഭിക്കുന്നത്. . ഒാരോ മുറയും പൂർത്തിയാകുമ്പോൾ ശീവേലി ഉണ്ടായിരിക്കും.
2020 ജനുവരി 15 ന് നടക്കുന്ന ലക്ഷ ദീപത്തോടെയാണ് മുറജപം അവസാനിക്കുന്നത്.കാഞ്ചീപുരം, ശൃഗേരി, പേജാവാര്‍,ബ്രാഹ്മണ സഭ, യോഗക്ഷേമ സഭ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഇരുന്നൂറോളം പുരോഹിതര്‍ മുറജപത്തില്‍ പങ്കെടുക്കും. രാവിലെ 6.30 മുതല്‍ 8.30 വരെയാണു നാമജപം. ഇത് ആരംഭിക്കുന്നതിനു മുൻപ് അലങ്കാര പൂജ, മുഴുക്കാപ്പ്, നിറദീപം, പ്രത്യേക ഗണപതി ഹോമം തുടങ്ങിയവ നടത്തും.

ക്ഷേത്രതന്ത്രി മുഖ്യ കാര്‍മ്മികത്വം വഹിക്കും.സഹസ്രനാമം കുലശേഖര മണ്ഡപത്തിലും, ൠഗ്വേദം, യജുര്‍വേദം എന്നിവ കിഴക്കേ നടയ്ക്കകത്തെ രണ്ടു മണ്ഡപങ്ങളിലും, സാമവേദം വേദവ്യാസ മണ്ഡപത്തിലുമിരുന്നാണു ജപിക്കുക. വൈകിട്ട് ഭക്തര്‍ക്കു വേണ്ടി സഹസ്രനാമ ജപം ശീവേലിപ്പുരയില്‍ നടത്തും.
ലക്ഷദീപം തെളിയിക്കുന്ന ജനുവരി 15 മുതല്‍ നാലു ദിവസം ക്ഷേത്രം മണ്‍ചിരാതുകളാലും, വൈദ്യുത ദീപങ്ങളാലും അലംകൃതമാകും. ശീവേലിപ്പുരയുടെ അഴിവിളക്കുകളും താല്‍ക്കാലികമായി തയ്യാറാക്കുന്ന തട്ടിവിളക്കുകളും, ഇടിഞ്ഞിലുകളും നിറയുന്നതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലക്ഷം ദീപപ്രഭയില്‍ മുങ്ങും

Related posts

മാണ്ട്യയിലെ ജ്യലിക്കുന്നു ഓർമ്മ

SURYA Rajiv

വീട്ടിലിരുത്താന്‍ പുതിയ വഴി; രാമായണവും മഹാഭാരതവും വീണ്ടും ദുരദർശനിൽ വരുന്നു..

SURYA Rajiv

പുലവാലായ്മ ; നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെയുള്ള ഹോം ക്വറേൻറ്റൈൻ!

SURYA Rajiv

Leave a Comment