Featured film Special Days

കിരീടവും ചെങ്കോലുമില്ലാത്ത കഥയുടെ രാജകുമാരൻ.

banner

മലയാള ചലച്ചിത്രരംഗത്ത് പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായ എ.കെ. ലോഹിതദാസിന്റെ ചരമദിനമാണിന്ന്. മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് . ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.

1955 മേയ് 10-ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരില്‍ അമ്പഴത്തുപറമ്ബില്‍ വീട്ടില്‍ കരുണാകരന്റെയും മായിയമ്മയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലാബറട്ടറി ടെക്നീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കി.

ലോഹി എന്ന് അറിയപ്പെട്ടിരുന്ന ലോഹിതദാസ് ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ല്‍ നാടകരചന നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയില്‍ പ്രവേശിച്ചു.

തോപ്പില്‍ ഭാസിയുടെ ഇടതുപക്ഷ (സിപിഐ) ചായ്വുള്ള ‘കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്’ എന്ന നാടകവേദിക്കായി ആയിരുന്നു ആദ്യ നാടകരചന. സിന്ധു ശാന്തമായൊഴുകുന്നു ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവര്‍ തുടങ്ങിയ നാടകങ്ങളും എഴുതി.

ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് നയിച്ചത് നടന്‍ തിലകനാണ്. 1987 – ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് മലയാള സിനിമാരംഗത്ത് പ്രവേശിച്ചു. ലോഹിയുടെ തിരക്കഥ മലയാളചലച്ചിത്രലോകത്ത് പുതിയൊരനുഭവമായിരുന്നു.

ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍നിന്ന് പിന്നീടും ഒട്ടേറെ പ്രശസ്തമായ മലയാളചലച്ചിത്രങ്ങള്‍ പിറവികൊണ്ടു. സിന്ധുവാണ് ഭാര്യ. ഹരികൃഷ്ണന്‍, വിജയശങ്കര്‍ എന്നിവര്‍ മക്കളും.

വളരെ യഥാര്‍ത്ഥവും പലപ്പോഴും വിഷാദാത്മകവുമായി സമകാലിക കേരളീയ ജീവിതത്തെ ചിത്രീകരിക്കുന്നതില്‍ ലോഹിതദാസിന്റെ ചിത്രങ്ങള്‍ പ്രശസ്തമാണ്. പൊതുവേ ഗൗരവമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ലോഹിതദാസിന്റെ ചിത്രങ്ങളിലേറെയും വാണിജ്യപരമായി വിജയം നേടുകയും ചെയ്തു.

പിന്നീട് സംവിധാനത്തിലേക്ക് തിരിഞ്ഞു. 1997-ല്‍ ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്.. സംവിധാന രംഗത്ത് ലോഹിതദാസ് ചിത്രങ്ങള്‍ ശാരാശരി വിജയം ആയിരുന്നു എന്ന് പറയാം. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണ് താരം, സ്റ്റോപ് വയലന്‍സ് വളയം തുടങ്ങിയ ചില ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

2009 ജൂണ്‍ 28-ന് രാവിലെ 10.50-ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് ലോഹിതദാസ് അന്തരിച്ചു. 54 വയസ്സായിരുന്നു

അദ്ദേഹത്തിന് ലഭിച്ച് പുരസ്‌കാരങ്ങള്‍ നിരവധിയാണ്. ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് – തനിയാവര്‍ത്തനം (1987)
ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് – ഭൂതക്കണ്ണാടി (1997), മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം – ഭൂതക്കണ്ണാടി (1997) മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം – തനിയാവര്‍ത്തനം (1987), ദശരഥം (1989), കിരീടം (1990), ഭരതം (1991), ചെങ്കോല്‍ (1993), ചകോരം (1994), സല്ലാപം (1994), തൂവല്‍കൊട്ടാരം (1996), ഭൂതകണ്ണാടി (1997), ഓര്‍മ്മചെപ്പ് (1998), ജോക്കര്‍ (1999), വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (2000), കസ്തൂരിമാന്‍ (2003), നിവേദ്യം (2007)
മികച്ച ചലച്ചിത്രത്തിനു ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം – ഭൂതകണ്ണാടി (1997), ജോക്കര്‍ (1999), കസ്തൂരിമാന്‍ (2003), നിവേദ്യം (2007)

Related posts

ആരാണ് അഘോരികൾ ?

Sanoj Nair

സമുദ്രത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഒരു ദിനം ജൂൺ 8 ലോക സമുദ്ര ദിനം..

SURYA Rajiv

വാഹനപ്രേമികൾക്ക് കൗതുകമുണർത്തി ടെസ്‌ല

SURYA Rajiv

Leave a Comment