Articles Featured

രാജവെമ്പാലയുടെ “കുളിസീൻ ” വൈറലാകുന്നു …

banner

പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴിയിൽ നിന്നും പിടികൂടിയ രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് .പാലക്കുഴി വടക്കേമുറിയിൽ ജോളിയുടെ വീട്ടിലെ വിറക്പുരയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച പകൽ ഒന്നരയോടുകൂടി ജോളിയുടെ വീടിൻ്റെ കുളിമുറിയിലാണ് ആദ്യം രാജവെമ്പാലയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

വനം വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം പാമ്പ് പിടുത്തക്കാരൻ മുഹമ്മദാലി സ്ഥലത്തു എത്തി .ഇതിനിടയിൽ വിറകുപുരയിലേക്കു ഇഴഞ്ഞു നീങ്ങിയ പാമ്പിനെ മുഹമ്മദാലി പിടികൂടി.പിടികൂടിയ രാജവെമ്പാലയെ മുഹമ്മദാലി കുളിപ്പിക്കുന്നതിന്റെയും വെള്ളം കുടിപ്പിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത് .

തുടർന്ന് വനം വകുപ്പ് അധികൃതർക്ക് കൈമാറി. ഇരുപത് കിലോയോളം തൂക്കവും പതിനഞ്ച് അടിയോളം നീളവുമുള്ള പാമ്പിനെ വനവകുപ്പു അധികൃതർ നെല്ലിയാമ്പതി മലനിരകളിൽ കൊണ്ട് വിട്ടു.

Related posts

ശിവരാത്രി മാഹാത്മ്യം: “ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി”

SURYA Rajiv

ബ്രാഹ്മമുഹൂർത്തത്തിന്‍റെ പ്രാധാന്യം.. | സദ്ഗുരു മലയാളം |

SURYA Rajiv

ഇന്ന് ഋഷിപഞ്ചമി

Sanoj Nair

Leave a Comment