Featured Special Days

ഓർമ്മയിലെന്നും കാവാലം ശീലുകൾ ….

banner

ഓർമ്മകളുടെ സോപാനത്തേക്ക് ചെവിയോർത്താൽ ഇപ്പോഴും മുഴങ്ങുന്നുണ്ട് ആ നാടൻ ശീലുകൾ …കലർപ്പില്ലാത്ത ..മണ്ണിന്റെ മണമുള്ള കുട്ടനാടൻ ശീലുകൾ .വള്ളമൂന്നുന്നതിലും വെള്ളംകോരുന്നതിലും പോലും താളവും സംഗീതവും കണ്ടെത്തിയ മഹാനായ കലാകാരൻറെ ..നാടകാചാര്യന്റെ ഓർമ്മകൾക്കു ഇന്ന് നാല് വര്ഷം .

സംസ്‌കൃതനാടകങ്ങളും നാടൻപാട്ടുകളും ഒരുപോലെ ഒഴുകിയിറങ്ങിയ ബാണവാ സോപാനം ഒഴിച്ചിട്ട് കാവാലം യാത്രയായത് വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് . നാടകാചാര്യൻ എന്ന വിശേഷണം അങ്ങേയറ്റം ചേർച്ചയോടെ കാവാലത്തിൽ സമന്വയിക്കുമ്പോഴും നാടൻ പാട്ടുകളിലും ലളിതഗാനങ്ങളിലും സിനിമാ ഗാനങ്ങളിലും കാവാലം ടച്ച് മലയാളിക്ക് എന്നും എക്കാലത്തും പ്രിയപ്പെട്ടതായി.

ആകാശവാണിയിലൂടെ കാവാലത്തിന്റെ ലളിതഗാനങ്ങൾക്കായി മലയാളി കാതോർത്തിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു . കാവാലം രചനയും ദേവരാജൻ സംഗീതവും നിർവ്വഹിച്ച് ഗാനഗന്ധർവ്വന്റെ ശബ്ദത്തിൽ ആസ്വാദകരെത്തേടിയെത്തിയ സിനിമാഗാനങ്ങളെ നാടൻശീലുകളോട് പ്രണയമുള്ള മലയാളിക്ക് ഒരുകാലത്തും മറക്കാനാവില്ല.നാടൻസംഗീതത്തിന്റെ ചൂടും ചൂരും പകർന്ന് നാം കേട്ട എത്രയെത്ര ഗാനങ്ങൾ!!

കലയെ വേർതിരിക്കാൻ ആഢ്യത്വമോ ഗ്രാമീണതയോ അളവ്‌കോലാവില്ലെന്ന് കാവാലം തെളിയിച്ചു തന്നു.അദ്ദേഹത്തിന്റെ നാടൻപാട്ടുകൾ ജനസഞ്ചയങ്ങൾ ഏറ്റുപാടി. കുട്ടനാടിന്റെ താളവും ഈണവും നിറഞ്ഞ ആ നാടൻശീലുകൾ അദ്ദേഹത്തെ ജനകീയനാക്കുന്നതിൽ വളരെ വലിയ പങ്കുവഹിച്ചു.ലോകോത്തരങ്ങളായ നാടകങ്ങൾ രചിച്ചപ്പോഴും,സാഹിത്യം തുളുമ്പുന്ന കവിതകൾ സമ്മാനിച്ചപ്പോഴും,അതിമനോഹരങ്ങളായ സിനിമാഗാനങ്ങൾ എഴുതിയപ്പോഴും അദ്ദേഹം മനസ്സുകൊണ്ട് നാടൻപാട്ടുകാരനായിരുന്നു…

കർണ്ണഭാരവും ഭൂതവാക്യവും ഊരുഭംഗവുമൊക്കെ നാടകകലയ്ക്ക് മുതൽക്കൂട്ടാവുമ്പോഴും കൊയ്ത്തുപാട്ടിന്റെ താളവും വള്ളപ്പാട്ടിന്റെ താളവും നിറഞ്ഞ നാടൻപാട്ടുകൾ സാധാരണക്കാരന് വേണ്ടി എഴുതാൻ കാവാലത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആരും ഏറ്റു ചൊല്ലുന്ന ആ നാടൻ ശീലുകൾ എക്കാലവും കാവാലത്തെ മലയാളമണ്ണിന്റെ പ്രിയ കവിയാക്കി ….മണ്ണിന്റെ മണമുള്ള …നാട്ടു ഭംഗിയുടെ ലാളിത്യം സമന്വയിപ്പിച്ച കവി ….

പ്രകൃതിയുടെ താളവും സംഗീതവും പകർന്ന ആ നാടൻശീലുകളിലൂടെ കാവാലം നാരായണപ്പണിക്കർ ഇന്നും ഓരോ മലയാളിയുടെ ഉള്ളിലും ജീവിക്കുന്നു

Related posts

ലോക് ഡൗൺ കാലത്തെ എങ്ങനെ അതിജീവിക്കാം? സദ്ഗുരു പറയുന്നത് ശ്രദ്ധിക്കൂ..

SURYA Rajiv

ലോക്ക് ഡൗൺ വേള മാത്രമല്ല എല്ലാ ദിവസവും മികച്ചതാക്കൂ.. സദ്ഗുരു പറയുന്നത് ശ്രദ്ധിക്കൂ..

SURYA Rajiv

നന്മ, സ്നേഹം, സമൃദ്ധി: മലയാളികൾക്കിത് പുത്തൻ പ്രതീക്ഷകളുടെ വിഷു

Sanoj Nair

Leave a Comment