Featured
banner

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് 47ാം പിറന്നാള്‍

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്നു 47ാം പിറന്നാള്‍., ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററായ സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍1973 ഏപ്രില്‍ 24-ന് മുംബൈയിലാണ് ജനിച്ചത് .അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍. 17 വയസ്സും 197 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത്. ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പ്രായ കുറഞ്ഞ ഇന്ത്യന്‍ താരം സച്ചിനാണ്.നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011 ല്‍ സച്ചിന്‍ ലോക കപ്പില്‍ രണ്ടായിരം റണ്‍സെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി.

ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്. ഏക ദിനത്തിലെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ വ്യക്തിഗത സ്‌കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010നു ദക്ഷിണആഫ്രിക്കക്കെതിരെ ഗ്വാളിയോറില്‍ വെച്ചു പുറത്താവാതെ 200 റണ്‍സ്) സച്ചിന്‍, ഏക ദിന ക്രിക്കറ്റില്‍ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്. 2013 നവംബര്‍ 14 മുതല്‍ 16 വരെ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായിക താരമാണ് അദ്ദേഹം.ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിന്‍. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണ്‍ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008-ല്‍ സച്ചിന്‍ നേടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് പ്ലേയറും , പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും കൂടിയാണ് സച്ചിൻ .

Related posts

SURYA Rajiv

ഗാനം …മോഹനം @ 60 : മോഹൻലാൽ ആലപിച്ച അഞ്ചു ഗാനങ്ങൾ !

Sanoj Nair

SURYA Rajiv

Leave a Comment