Featured film
banner

കേൾക്കാം ഒരിക്കൽ കൂടി ……ദൂരദർശനിലെ ആ നൊസ്റ്റാൾജിയ ഗാനങ്ങൾ !

ഉപഗ്രഹ ചാനലുകളുടെയും സോഷ്യൽ മീഡിയയുടെയും കുത്തൊഴുക്കിന് മുൻപ് ഓരോ വീട്ടിലെയും സ്വീകരണ മുറിയെ ദൂരദർശന്റെ ഭൂതല സംപ്രേഷണം ഉത്സവമാക്കിയ ഒരു ഭൂതകാലം നമുക്കുണ്ട്.ശനിയാഴ്ചകളിലെ മലയാള സിനിമയും വ്യാഴാഴ്ചകളിലെ ചിത്രഗീതവും തിങ്കളാഴ്ചകളിലെ തപ്പും തുടിയുമൊക്കെ കാഴ്ചവസന്തമൊരുക്കിയ ഒരു കാലം .

വെറും രണ്ടര മണിക്കൂർ നേരം നീണ്ടു നിൽക്കുന്ന അന്നത്തെ മലയാളം സംപ്രേഷണത്തിൽ മറ്റുപരിപാടികൾക്കു പുറമെ ഏറെ പ്രിയങ്കരമായിരുന്നു ഇടവേളകളിൽ ഫില്ലറുകൾ ആയി ഉപയോഗിച്ചിരുന്ന ചില ലളിത ഗാനങ്ങൾ .ഒരു പക്ഷെ മൂന്നു പതിറ്റാണ്ടു മുൻപുള്ള ടിവി ആസ്വാദകരുടെ മനസ്സിൽ ഇപ്പോഴും ഉണ്ടാകും ആ നിത്യസുന്ദരഗാനങ്ങൾ .അവയിൽ ചിലതു ഇതാ ….

1 .ഒന്നിനി ശ്രുതി താഴ്ത്തി ….

മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് അമരത്വം നൽകിയ ഓ എൻ വി -ദേവരാജൻ കൂട്ടുകെട്ടാണ് ഈ ഗാനത്തിന്റെ ശിൽപ്പികൾ .ഒരു ഓണക്കാലത്ത്‌ ദൂരദർശൻ ഒരുക്കിയ ഗാനോപഹാരത്തിനു വേണ്ടി ഒരുക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രനാണ് ..

2 .കർണ്ണികാര തീരങ്ങൾ …..

ദൂരദർശന്റെ ലളിതഗാനശേഖരത്തിലെ മറ്റൊരു സുപ്രസിദ്ധഗാനം .ഗിരീഷ് പുത്തഞ്ചേരിയുടെ കാവ്യപദങ്ങൾക്കു മലയാണ്മയുടെ സംഗീതമൊരുക്കിയത് എം ജയചന്ദ്രനാണ് .ജി വേണുഗോപാൽ എന്ന മലയാളിയുടെ പ്രിയപ്പെട്ട ഗായകൻ അനശ്വരമാക്കിയ ഈ ഗാനം ഇന്നും ഓരോ മലയാളിമനസ്സിലെയും വേണുനാദമാണ് ….

3 .പൂത്തിരുവാതിര തിങ്കൾ ….

ഈ ഗാനം പലർക്കും പഴയകാലത്തെ ഒരു ഓർമ്മപെടുത്തലാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ … ഈ ജന്മം ഇനി അതെല്ലാം അന്യമാണെന്നു ഓർക്കുമ്പോൾ നെഞ്ച് പൊടിയുന്ന വേദന.കെ എസ ചിത്രയുടെ മനോഹരമായ ആലാപനത്തിലൂടെ ഒരു നൊമ്പരമായി നിറയുന്നു ഈ ഗാനം

4 .സ്‌മൃതിതൻ ചിറകിലേറി ….

എം ജയചന്ദ്രൻ എന്ന സംഗീതസംവിധായകനെ സംഗീതരംഗത്തു അടയാളപ്പെടുത്തിയത് ഈ ഗാനത്തിലൂടെയാണ് .പി ജയചന്ദ്രന്റെ ഭാവാത്മകമായ ആലാപനം സ്മൃതിയുടെ ചിറകിലേറ്റി നമ്മുടെ ബാല്യകാലത്തേക്കു കൂട്ടികൊണ്ടു പോകുന്നു ….ആരായാലും കുളവും കല്പടവുമൊക്കെ ഗൃഹാതുര സ്മൃതികളായി ഉള്ളിൽ നിറയുന്നു ….

5 .പകൽവാഴുംആദിത്യൻ …

ഗിരീഷ് പുത്തഞ്ചേരി -എം ജയചന്ദ്രൻ ടീം ഒരുക്കിയ മറ്റൊരു മനോഹര ഗാനം .യുവഗായകൻ ബിജു നാരായണനും ചിത്രയും ചേർന്നാലപിച്ച ഈ പാട്ടിനു ഇന്നും പുതുമ നശിച്ചിട്ടില്ല …

6 .പുഷ്പസുരഭില ശ്രവണത്തിൽ …

മാധുര്യമൂറുന്ന ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായികയാണ് മാധുരി .മാധുരിയുടെ കിളികൊഞ്ചല് ശബ്ദത്തിൽ നിറഞ്ഞ ഒരു ഓണക്കാല ഗാനം .പി ഭാസ്കരൻ -ദേവരാജൻ കൂട്ടുകെട്ട് അണിയിച്ചൊരുക്കിയതാണ് ഈ എവർഗ്രീൻ ഹിറ്റ് .

7 .മുത്താരം പാടത്തെ …

സംഗീതസംവിധായകനായ മോഹൻസിത്താര പാടി അഭിനയിച്ച ഈ ഗാനം ദൂരദർശനിൽ വന്നത് ഒരു ഓണകാലത്തായിരുന്നു .പക്ഷെ പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചു ഈ ഗാനം പുനഃ സംപ്രേഷണം ചെയ്യാൻ പലതവണ ദൂരദർശൻ നിർബന്ധിതമായി ..

8 .വലം പിരി ചുരുൾ മുടി …

ഒരുപക്ഷെ പരിപാടികളുടെ ഇടവേളകളിൽ ഏറ്റവും തവണ സംപ്രേഷണം ചെയ്ത ഒരു ലളിത ഗാനമാണിത് .ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗം ഒരു തീരാനഷ്ട്മാണ് എന്ന് നമ്മളെ തോന്നിപ്പിക്കുന്ന ഒരു ഗാനം എം ജയചന്ദ്രന്റെ സംഗീതവും വേണുഗോപാലിന്റെ ആലാപനാവശ്യതയും കൂടിയാകുമ്പോൾ ഈ ഗാനത്തിന് സൗന്ദര്യമേറുകയാണ് ….

9 .നീലകായലിൽ ഓളപ്പാത്തിയിൽ …

പി ജയചന്ദ്രനും മധുരിയും ചേർന്ന് അനശ്വരമാക്കിയ മറ്റൊരു ദൂരദർശൻ ഹിറ്റ് .പി ഭാസ്കരനും ദേവരാജൻ മാസ്റ്ററും ചേർന്നൊരുക്കിയ ഈ ഗാനം സിനിമാഗാനമാണെന്ന് തെറ്റിദ്ധരിച്ചവരും ഉണ്ട് .

10 .പൂക്കച്ച മഞ്ഞ കച്ച …

1992 ലെ ഓണക്കാലത്തു ഓണ പാട്ടുമായി ദൂരദർശനിൽ എത്തിയത് സാക്ഷാൽ നമ്മുടെ ലാലേട്ടൻ തന്നെയായിരുന്നു .ബിച്ചു തിരുമലയും ബേർണി ഇഗ്നേഷ്യസും ചേർന്നൊരുക്കിയ ആ ഗാനം ഇന്നും ഓരോ മലയാളിയുടെ ഉള്ളിൽ ത്തി കളിക്കുന്നുണ്ടാവും ….

Related posts

കൃഷ്ണകൃപാസാഗരം നീന്തിയെത്തിയ ഭക്തകവി..

admin

SURYA Rajiv

ഞങ്ങൾ വീട്ടിൽ ഇരുന്ന് പണിയെടുക്കും.. കൊറോണയ്ക്ക് പണി കൊടുക്കും..

admin

Leave a Comment