Featured Special Days

സർവ്വദോഷ ശാന്തിക്കായി നരസിംഹജയന്തി വൃതം…

banner

മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമാണ് നരസിംഹമൂര്‍ത്തി. പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്.

ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമായി ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം ചെയ്തത്. രാത്രിയോ പകലോ അല്ലാത്ത സന്ധ്യക്ക് വീടിന് അകത്തോ പുറത്തോ അല്ലാത്ത വാതില്‍പ്പടി മേല്‍ വച്ച് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു . ഭക്തന്മാരുടെ ദുരിതങ്ങള്‍ അകറ്റാന്‍ ഏത് മാര്‍ഗത്തിലും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്.

നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവര്‍ തലേന്ന് മുതല്‍ മത്സ്യ മാംസാദികള്‍, ലഹരി മുതലായവ ഒഴിവാക്കണം. രണ്ടു ദിവസവും ബ്രഹ്മചര്യം പാലിക്കണം. വ്രതത്തലേന്നും വ്രത ദിവസവും ഒരിക്കല്‍ മാത്രം ധാന്യം ഭക്ഷിക്കുക. മറ്റു നേരങ്ങളില്‍ പാൽ, പഴങ്ങള്‍ മുതലായ ലഘു ഭക്ഷണം ആകാം. വ്രത ദിവസം രാവിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരണം. സ്നാനം കഴിച്ച് ദേഹ ശുദ്ധി വരുത്തി നരസിംഹ ക്ഷേത്ര ദര്‍ശനം നടത്തുക. അടുത്ത് നരസിംഹ ക്ഷേത്രം ഇല്ലെങ്കില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. യഥാശക്തി വഴിപാടുകള്‍, പാനക നിവേദ്യം മുതലായവ നടത്തുക. ഈ വർഷം ക്ഷേത്രദർശനം സാധ്യമാകാത്ത സാഹചര്യമാകയാൽ സ്വഗൃഹത്തിലെ പൂജാമുറിയില്‍ നരസിംഹ മൂര്‍ത്തിയുടെ ചിത്രത്തിനു മുന്‍പില്‍ നെയ്‌ വിളക്ക് കത്തിച്ചു വച്ച് പ്രാര്‍ഥിക്കുക. ക്ഷേത്ര ദര്‍ശനം ചെയ്യുന്നവര്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദവും തീര്‍ഥവും സ്വീകരിച്ച് ഗൃഹത്തില്‍ മടങ്ങിയെത്തി പൂജാ മുറിയിലോ ശുദ്ധ സ്ഥലത്തോ നരസിംഹ മൂര്‍ത്തിയുടെ ചിത്രം വച്ച് അതിനു മുന്‍പില്‍ നെയ്‌ വിളക്ക് കത്തിച്ചു വച്ച് മഞ്ഞ നിറത്തില്‍ ഉള്ള വസ്ത്രം ധരിച്ച്, വടക്കോട്ട്‌ ദര്‍ശനമായി ഇരുന്നു കൊണ്ട് നരസിംഹ അഷ്ടോത്തരം, നൃസിംഹാഷ്ടകം,ലക്ഷ്മീ നരസിംഹ കരാവലംബ സ്തോത്രം, തുടങ്ങിയ സ്തോത്രങ്ങളാല്‍ നരസിംഹാരാധന ചെയ്യുക. അതിനു ശേഷം ലഘു ഭക്ഷണം ആകാം. ഉച്ചയ്ക്ക് ധാന്യം ഭക്ഷിക്കാം. സന്ധ്യാ സമയമാണ് അവതാര സമയം. സന്ധ്യാ സമയത്ത് മുന്‍പറഞ്ഞ പ്രകാരം ഇരുന്ന് മഹാ നരസിംഹ മന്ത്രം അഥവാ നൃസിംഹാനുഷ്ടുപ്പ് മന്ത്രം108 തവണ ജപിക്കുക.

ലക്ഷ്മീ നരസിംഹ സ്തോത്രം, ഋണ മോചന നരസിംഹ സ്തോത്രം, ഭാഗവതത്തിലെ നരസിംഹ അവതാര ഭാഗവും പ്രഹ്ലാദ സ്തുതിയും മുതലായവ പാരായണം ചെയ്യുക. രാത്രി ലഘു ഭക്ഷണം ആകാം. പിറ്റേന്ന് രാവിലെ കുളിച്ച് തുളസീ തീര്‍ത്ഥം സേവിച്ച് പാരണ വീടാം

Related posts

SURYA Rajiv

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ യഥാർത്ഥ വിസ്മയക്കാഴ്ച എന്താണ് ?

Sanoj Nair

SURYA Rajiv

Leave a Comment